ആപ്പ്ജില്ല

മോദിയുടെ ജന്‍മദിനാഘോഷത്തില്‍ ആശുപത്രി വൃത്തിയാക്കി അമിത് ഷാ

പ്രധാനമന്ത്രിയുടെ ജന്‍മദിനാഘോഷത്തിന്‍റെ ഭാഗമായി ഒരാഴ്‍ച നീണ്ടുനില്‍ക്കുന്ന സേവനപ്രവര്‍ത്തനങ്ങളാണ് രാജ്യമെങ്ങും ബി.ജെ.പി. പ്രവര്‍ത്തകര്‍ നടത്തുന്നത്

Samayam Malayalam 14 Sept 2019, 11:43 am
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്‍മദിനാഘോഷത്തിന്‍റെ ഭാഗമായി ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി. നേതാക്കളും ഡല്‍ഹി എയിംസ് ആശുപത്രി ശുചീകരിച്ചു. മോദിയുടെ ജന്‍മദിനാഘാഷങ്ങളുടെ ഭാഗമായി ആവിഷ്‍കരിച്ച സോവാ സപ്‍താഹ് പരിപാടിയുടെ ഭാഗമായാണ് നേതാക്കള്‍ എയിംസിലെ തറ തൂത്തുവാരിയത്.
Samayam Malayalam amit shah sweeps


ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്‍റ് ജെ.പി.നഡ്ഡ, വിജയ് ഗോയല്‍, വിജേന്ദര്‍ ഗുപ്‍ത തുടങ്ങിയ നേതാക്കളും അമിത് ഷായ്ക്കൊപ്പമുണ്ടായിരുന്നു. സെപ്റ്റംബര്‍ 17-നാണ് മോദിയുടെ ജന്‍മദിനം.

രാജ്യമെങ്ങുമുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ ഇന്ന് സേവാ സപ്‍താഹ് ആഘോഷിക്കാന്‍ തുടങ്ങും. നമ്മുടെ പ്രധാനമന്ത്രി ജീവിതം മുഴുവന്‍ രാജ്യത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്നും അതിനാല്‍ അദ്ദേഹത്തിന്‍റെ ജന്‍മദിനം സേവനം ചെയ്യാനുള്ള അവരമാക്കുന്നത് തികച്ചും അനുയോജ്യമാണെന്നും അമിത് ഷാ പറഞ്ഞു.

ഇന്ന് ഔദ്യോഗികമായി തുടക്കം കുറിച്ച് സേവാ സപ്‍താഹ് പരിപാടി സെപ്റ്റംബര്‍ 20-നാണ് അവസാനിക്കുക. ശുചീകരണം, ജലസംരക്ഷണം, സാമൂഹിക സേവനം തുടങ്ങിയ പരിപാടികളാണ് നടപ്പാക്കുക.

രാജ്യമെങ്ങും പരിപാടി വിജയമാക്കാനുള്ള ഒരുക്കങ്ങളും ബി.ജെ.പി. നടത്തിയിട്ടുണ്ട്. ഇതിനായി കേന്ദ്ര കമ്മിറ്റി രൂപവത്‍കരിച്ചിട്ടുണ്ട്. അവിനാഷ് റായ് ഖന്നയാണ് കമ്മിറ്റിയുടെ കണ്‍വീനര്‍. കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ്‍വാല്‍, സുധ യാദവ്, സുനില്‍ ദേവ്ധര്‍ എന്നിവരാണ് അംഗങ്ങള്‍.


ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്