ആപ്പ്ജില്ല

പഠിപ്പിക്കാൻ പണമില്ല കർഷകൻ ഭാര്യയെയും മക്കളെയും തല്ലികൊന്നു

ഉറങ്ങി കിടക്കുകയായിരുന്ന രണ്ട് പെൺമക്കളെയും അമ്മയെയുമാണ് തലയ്ക്കടിച്ച് കൊന്നത്.

TNN 5 Jul 2017, 6:58 pm
മക്കളെ പഠിപ്പിക്കാനാവശ്യമായ പണം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് മനംനൊന്ത പിതാവ് മക്കളെയും അമ്മയെയും ഇരുമ്പ് ദണ്ഡുപയോഗിച്ച് അടിച്ച് കൊന്നു. ഉറങ്ങി കിടക്കുകയായിരുന്ന രണ്ട് പെൺമക്കളെയും അമ്മയെയുമാണ് തലയ്ക്കടിച്ച് കൊന്നത്. കൊലയ്ക്ക് ശേഷം വിഷം കഴിച്ച് ആത്ഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു രാമ സുബ്ബ റെഡ്ഡി. ഗുരുതരാവസ്ഥയിൽ വീട്ടുമുറ്റത്ത് കിടന്ന ഇയാളെ സമീപവാസികൾ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.
Samayam Malayalam andhra man didnt want to pay daughters college fees kills self after murdering family
പഠിപ്പിക്കാൻ പണമില്ല കർഷകൻ ഭാര്യയെയും മക്കളെയും തല്ലികൊന്നു


ഹൈദരബാദിലെ ആനന്ദ്പുരിയിലാണ് സംഭവം. കർഷകനായ രാമസുബ്ബ റെഡ്ഡിയുടെ രണ്ട് മക്കൾക്കും എംബിഎയ്ക്ക് പ്രവേശനം ലഭിച്ചിരുന്നു. എന്നാൽ എംബിഎയ്ക്ക് പഠിപ്പിക്കാനുള്ള പണം ഈ കർഷകനില്ലായിരുന്നു. കൃഷി ഭൂമി വിറ്റ് പണം കണ്ടെത്താമെന്ന് ഭാര്യ പറഞ്ഞുവെങ്കിലും ആകെയുള്ള ഭൂമി വിറ്റഴിക്കാൻ രാമ സുബ്ബയുടെ മനസനുവദിച്ചില്ല.

അതിൽ മനംനൊന്തായിരുന്നു ഉറങ്ങി കിടക്കുകയായിരുന്ന ഭാര്യയെയും മക്കളെയും തലയ്ക്ക് അടിച്ച് കൊന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും റെഡ്ഡിയുടെ ജീവനും രക്ഷിക്കാനായില്ല. ബിഎസ്സി വിദ്യാർഥിനിയായ റെഡ്ഡിയുടെ മൂന്നാമത്തെ മകൾ ഈ സമയം വീട്ടിൽ ഇല്ലായിരുന്നു.

Andhra man didn't want to pay daughters' college fees, kills self after murdering family

Residents of Krishnapuram town of Andhra's Anantapur district woke up to a spine-chilling incident on Wednesday.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്