ആപ്പ്ജില്ല

ജഗൻ മോഹൻ റെഡ്ഡി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ആന്ധ്രക്ക് പ്രത്യേക പദവി വിഷയം ഉന്നയിച്ചാണ് ജഗൻമോഹൻ റെഡ്ഡി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.

Samayam Malayalam 14 Jun 2019, 10:33 pm
ന്യൂഡൽഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഗൻ റെഡ്ഢി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. നാളെ നടക്കുന്ന നീതി ആയോഗ് യോഗത്തിനു മുന്നോടിയായിട്ടാണ് കൂടിക്കാഴ്ച നടന്നത്. ആന്ധ്രക്ക് പ്രത്യേക പദവി നാളെ യോഗത്തിൽ ഉന്നയിക്കുമെന്ന് ജഗൻമോഹൻ റെഡ്ഡി വ്യക്തമാക്കി. അതേസമയം പാർട്ടിക്ക് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന വാർത്ത ജഗൻ നിഷേധിച്ചു.
Samayam Malayalam ysrcp


മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ് ജഗൻ മോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽരുന്ന വിഷയം ഉന്നയിച്ചായിരുന്നു കൂടിക്കാഴ്ച.

ഇന്ന് ഞങ്ങൾക്ക് പ്രത്യേക പദവി ലഭിച്ചേക്കണമെന്നില്ല. എന്നാൽ ഇതേ വിഷയം വീണ്ടും വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഓർമ്മപ്പെടുത്തുമെന്ന് ജഗൻ പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ 22 സീറ്റിൽ 17ലും വൈഎസ്ആർ കോൺഗ്രസ് ജയിച്ചിരുന്നു. വൈഎസ്ആർ കോൺഗ്രസ് പാർട്ടി യോഗം ശനിയാഴ്ച നടക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്