ആപ്പ്ജില്ല

ഇറോം ശർമിളയുടെ വഴിയെ ഇനി ആറംബാം റോബിത

ഇറോം ശർമിളയോടു തനിക്ക് ആദരവുണ്ടെന്നും അവർക്കു പൂർത്തീകരിക്കാൻ കഴിയാതെ പോയ ദൗത്യവുമായി താൻ മുന്നോട്ടു പോകുമെന്നുമാണ് റോബിത മാധ്യമങ്ങളോട് പറഞ്ഞത്

TNN 13 Aug 2016, 11:39 am
ഇംഫാല്‍: ഇറോം ശർമിള തന്‍റെ 16 വർഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചപ്പോള്‍ 32 കാരിയായ മറ്റൊരു മണിപ്പൂരിയുവതി ഇറോമിന്‍റെ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. സൈന്യത്തിന്‍റെ പ്രത്യേകാധികാര നിയമത്തിനെതിരെ മരണംവരെ നിരാഹാര സമരം നടത്തുമെന്നാണ് രണ്ടു കുട്ടികളുടെ അമ്മ കൂടിയായ ആറംബാം റോബിത ലെയ്മ അറിയിച്ചു. ഇറോം ശർമിളയോടു തനിക്ക് ആദരവുണ്ടെന്നും അവർക്കു പൂർത്തീകരിക്കാൻ കഴിയാതെ പോയ ദൗത്യവുമായി താൻ മുന്നോട്ടു പോകുമെന്നുമാണ് റോബിത മാധ്യമങ്ങളോട് പറഞ്ഞത്.
Samayam Malayalam arabam robita to go on hunger strike after irom sharmila
ഇറോം ശർമിളയുടെ വഴിയെ ഇനി ആറംബാം റോബിത


റോബിതയെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായി നിരവധി വനിതാ സംഘടനകളുടെ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ പുനപരിശോധനയുടെ ആവശ്യമില്ലെന്നും താന്‍ തീരുമാനവുമായി മുന്നോട്ട് പോകുമെന്നുമാണ് റോബിത പറയുന്നത്. ഇന്ന് മുതലാണ് റോബിതയുടെ നിരാഹാര സമരം ആരംഭിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്