ആപ്പ്ജില്ല

അച്ചടക്കനടപടി: സൈനികകേന്ദ്രങ്ങളിൽ മൊബൈലുകള്‍ തകര്‍ത്തു

ഇന്ത്യൻ സൈന്യത്തിന്‍റെ ഇരുണ്ട മുഖം എന്ന പേരിൽ ചൈനീസ് വെബ്സൈറ്റിലും വീഡിയോ

TNN 16 Dec 2017, 11:34 am
ന്യൂഡൽഹി: അച്ചടക്കലംഘനത്തിനെതിരെയുളള നടപടിയെന്നോണം സൈനികകേന്ദ്രങ്ങളി. ട്രെയിനികളുടെ മൊബൈൽ ഫോണുകളഅ‍ പരസ്യമായി നശിപ്പിച്ചു. ഏതാനും സൈനികമേഖലാകേന്ദ്രങ്ങളിലാണ് അസാധാരണമായ നടപടി. സംഭവത്തിന്‍റെ വീഡിയോ സൈനികകേന്ദ്രങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Samayam Malayalam army officials destroyed mobile phones of trainees
അച്ചടക്കനടപടി: സൈനികകേന്ദ്രങ്ങളിൽ മൊബൈലുകള്‍ തകര്‍ത്തു


മധ്യപ്രദേശിലെ സൗഗോറിലുള്ള മഹര്‍ റെജിമെന്‍റൽ കേന്ദ്രത്തിൽ 50ഓളം ട്രെയിനികളഉടെ മുന്നിൽ അവരുടെ ഫോണുകള്‍ പാറക്കല്ലുകള്‍ ഉപയോഗിച്ച് തകര്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. അതേസമയം, ഇന്ത്യൻ സൈന്യത്തിന്‍റെ ഇരുണ്ട മുഖം എന്ന പേരിൽ ചൈന ഗ്ലോബൽ ടെലിവിഷൻ നെറ്റ്‍‍വര്‍ക്കിന്‍റെ വെബ്സൈറ്റിലും വീഡിയോ അപ്‍‍ലോഡ‍് ചെയ്യപ്പെട്ടിട്ടുണ്ട്.

2015 സെപ്റ്റംബറിലാണ് വീഡിയോ ചിത്രീകരിച്ചതെന്ന് സൈനിക അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പരിശീലന ക്ലാസുകളിൽ മൊബൈൽ ഫോണുകള്‍ ഉപയോഗിക്കാൻ അനുമതിയില്ലെന്ന ചട്ടം ആവര്‍ത്തിച്ചു ലംഘിച്ചാൽ അസാധാരണമായ ഇത്തരം നടപടികളുണ്ടാകുമെന്നും സൈനികവൃത്തങ്ങള്‍ പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്