ആപ്പ്ജില്ല

കശ്‍മീരിലെ തീവ്രവാദികളുടെ പട്ടികയുമായി സൈന്യം

തീവ്രവാദ വിരുദ്ധ നടപടി ശക്തിപ്പെടുത്തുന്നതായി സൂചന

TIMESOFINDIA.COM 1 Jun 2017, 6:00 pm
ന്യൂഡല്‍ഹി: കശ്‍മീര്‍ താഴ്‍വരയിലെ തീവ്രവാദ പ്രവര്‍ത്തനത്തിനെതിരെ കൂടുതല്‍ ശക്തമായ നടപടിക്കായി സൈന്യം ഒരുങ്ങുന്നതായി സൂചന. ഇതിന്‍റെ ആദ്യപടിയായി താഴ്‍വരയിലെ 12 കൊടും ഭീകരരുടെ പട്ടിക സൈന്യം പുറത്തുവിട്ടു. ഭീകരരുടെ ചിത്രം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പുറത്തുവിട്ടത്.
Samayam Malayalam army releases list of 12 most wanted terrorists in kashmir valley
കശ്‍മീരിലെ തീവ്രവാദികളുടെ പട്ടികയുമായി സൈന്യം


ഹിസ്‍ബുള്‍ മുജാഹിദ്ദീന്‍ ഭീകരനായിരുന്ന സബ്‍സര്‍ അഹമ്മദ് ഭട്ട് കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കകമാണ് ഭീകരരുടെ പട്ടിക സൈന്യം പുറത്തുവിട്ടത് എന്നത് ശ്രദ്ധേയം. ലഷ്‍കര്‍-ഇ-തൊയ്‍ബ ഭീകരന്‍ അബു ദുജാന, ഹിസ്‍ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ റിയാസ്‍ നായ്‍കൂ എന്ന സുബൈര്‍, സക്കീര്‍ റഷീദ് ഭട്ട് എന്ന സക്കീര്‍ മൂസ തുടങ്ങിയ പ്രമുഖ ഭീകരപ്രവര്‍ത്തകര്‍ പട്ടികയിലുണ്ട്.

കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയായ ഹിസ്‍ബുള്‍ കമാന്‍ഡല്‍ സബ്‍സര്‍ കൊല്ലപ്പെട്ടതിനാല്‍ നേതൃത്വത്തിലേക്ക് വരുമെന്ന് കരുതപ്പെടുന്നയാളാണ് നായ്‍കൂ. വാനിയെപ്പോലെ സമൂഹമാധ്യമങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ഇയാള്‍.

സബ്‍സര്‍ ഭട്ടിന്‍റെ വധത്തോടെ ഹിസ്‍ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡല്‍ ആയിരുന്ന ബുര്‍ഹാന്‍ വാനിയോടൊപ്പം ഫോട്ടോയെടുത്ത് പ്രചരിപ്പിച്ച 11 ഭീകരരില്‍ 9 പേരെയും സൈന്യം ഒരു വര്‍ഷത്തിനകം വകവരുത്തി. ശേഷിക്കുന്ന ഒരാള്‍ കീഴടങ്ങുകയും ചെയ്‍തു. ആ സംഘത്തിലുള്ള ഒരാള്‍ മാത്രമാണ് നിലവില്‍ ശേഷിക്കുന്നത്.

Army releases list of 12 most wanted terrorists in Kashmir Valley

Indian Army has released a list of 12 most dreaded terrorists active in the Kashmir Valley.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്