ആപ്പ്ജില്ല

കശ്മീരിന്‍റെ പ്രത്യേക പദവി; വാദം കേള്‍ക്കുന്നത് ജനുവരിയിലേക്ക് മാറ്റി

ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35 എയുടെ സാധുത സംബന്ധിച്ച് സമര്‍പ്പിച്ച ഹര്‍ജികളില്‍ ഇന്ന് വാദം കേള്‍ക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു

Samayam Malayalam 31 Aug 2018, 1:22 pm
ന്യൂഡല്‍ഹി: ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35 എയുടെ സാധുത സംബന്ധിച്ച് സമര്‍പ്പിച്ച ഹര്‍ജികളില്‍ ഇന്ന് വാദം കേള്‍ക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. സംസ്ഥാനത്ത് ഡിസംബറില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് വാദം കേള്‍ക്കുന്നത് 2019 ജനുവരി 19 ലേയ്ക്ക് നീട്ടിവെച്ചിരിക്കുന്നത്.
Samayam Malayalam sc


ആര്‍ട്ടിക്കിള്‍ 35എ സംബന്ധിച്ച് ഒന്നിലേറെ ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഒരു സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കാനിരുന്നത്. പാര്‍ലമെന്‍റില്‍ പാസാക്കാതെയാണ് ഇൗ വകുപ്പ് ഭരണഘടനയുടെ ഭാഗമായതെന്നും ഇത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടതിനു പിന്നാലെ കാശ്മീരില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. 35എ വകുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ വന്‍ പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പുമായി വിഘടനവാദികള്‍ രംഗത്തെത്തിയിരുന്നു.

ഇൗ മാസം തന്നെ രണ്ടുതവണ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി മാറ്റിവെച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്