ആപ്പ്ജില്ല

ഇന്ധനവില രണ്ടര രൂപ കുറക്കുമെന്ന് അരുൺ ജെയ്‌റ്റ്‍ലി

ഇന്ധനവില കുറയ്ക്കുമെന്ന് കമ്പനികൾ ഉറപ്പ് നൽകിയതായി കേന്ദ്രം

Samayam Malayalam 4 Oct 2018, 4:20 pm
ന്യൂഡൽഹി: കുതിച്ചുയരുന്ന പെട്രോൾ, ഡീസൽ ഉൽപന്നങ്ങളുടെ വില കുറയുന്നുവെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‌റ്റ്‍ലി. ഉൽപന്നങ്ങളുടെ നികുതിയിനത്തിൽ കേന്ദ്ര സർക്കാർ ഒന്നര രൂപ കുറയ്ക്കും. കൂടാതെ, ലിറ്ററിന് ഒരു രൂപ കുറയ്ക്കുമെന്ന് കമ്പനികൾ ഉറപ്പ് നൽകിയെന്നും ജെയ്‌റ്റ്‍ലി വ്യക്തമാക്കി.
Samayam Malayalam arun jaitley


പെട്രോൾ,ഡീസൽ വില വർധനവിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയർന്നിരുന്നു. രണ്ടര രൂപയോളം ഇന്ധനവില കുറയുന്നതോടെ 21000 കോടി രൂപ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. രാജസ്ഥാൻ, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ നേരത്തെ തന്നെ നികുതിയിൽ ഇളവ് വരുത്തിയിരുന്നു. സംസ്ഥാനങ്ങൾ നിർബന്ധമായും ഇനി ഇന്ധന നികുതി കുറയ്ക്കണമെന്നും ജെയ്‌റ്റ്‍ലി ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്