ആപ്പ്ജില്ല

അരുണാചൽ പ്രദേശ് ഗവർണറെ രാഷ്ട്രപതി പുറത്താക്കി

പുറത്താക്കാനുള്ള രാഷ്ട്രപതിയുടെ ഉത്തരവ് വന്നാല്‍ ആ നിമിഷം തന്നെ സ്ഥാനമൊഴിഞ്ഞ് പോകുമെന്നും ഖോവ വ്യക്തമാക്കിയിരുന്നു

TNN 13 Sept 2016, 8:47 am
ന്യൂഡൽഹി: അരുണാചൽ പ്രദേശ് ഗവർണറായിരുന്ന ജ്യോതിപ്രസാദ്‌ രാജ്‍ഖോവ തൽസ്ഥാനത്തു നിന്നും പുറത്താക്കി. ഖോവയെ ഭരണഘടനാ പദവിയിൽനിന്നു പുറത്താക്കുന്നതായി രാഷ്‌ട്രപതി പ്രണബ് മുഖർജി അറിയിച്ചു. കേന്ദ്രസർക്കാർ രാജി ആവശ്യപ്പെട്ടിട്ടും ഖോവ രാജി വെക്കാതിരുന്നതിനെ തുടർന്നാണ് നടപടി.
Samayam Malayalam arunachal governor removed from his position
അരുണാചൽ പ്രദേശ് ഗവർണറെ രാഷ്ട്രപതി പുറത്താക്കി


സുപ്രീം കോടതി അരുണാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുന:സ്ഥാപിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് കേന്ദ്രം ഗവര്‍ണര്‍ രാജ്ഖോവയുടെ രാജി ആവശ്യപ്പെട്ടത്. ഭരണഘടനാ പദവിയില്‍ നിന്നും ഒഴിയാന്‍ രേഖാമൂലം രാജി ആവശ്യപ്പെട്ടില്ളെന്നും ഭരണഘടനയുടെ 156 ാം വകുപ്പ് ഉപയോഗപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ തന്നെ പുറത്താക്കട്ടെയെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

പുറത്താക്കാനുള്ള രാഷ്ട്രപതിയുടെ ഉത്തരവ് വന്നാല്‍ ആ നിമിഷം തന്നെ സ്ഥാനമൊഴിഞ്ഞ് പോകുമെന്നും ഖോവ വ്യക്തമാക്കിയിരുന്നു. ആരോഗ്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാജിവെക്കാന്‍ പറഞ്ഞിട്ടും അതിന് ഒരുങ്ങാത്ത ഗവര്‍ണറുടെ നടപടി ന്യായീകരിക്കാനാവില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിങ് രാഷ്ട്രപതിയെ അറിയിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്