ആപ്പ്ജില്ല

ചൈനീസ് വാക്സിനുകൾ സംശയത്തിൽ; ഇന്ത്യയുടെ കൊവിഷീൽഡിനായി തിരക്കു കൂട്ടി ലോകരാജ്യങ്ങൾ

ലോകത്തു തന്നെ വിശ്വാസ്യതയിൽ ഏറ്റവും മുന്നിലുള്ള വാക്സിനുകളിലൊന്ന് ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഷീൽഡ് വാക്സിനാണ്.

Samayam Malayalam 24 Jan 2021, 9:31 am
ന്യൂഡൽഹി: കൊവിഡ് 19 പ്രതിരോധ വാക്സിനുകള്‍ക്കായി ഇന്ത്യൻ സര്‍ക്കാരിനെ സമീപിച്ച് നിരവധി ലോകരാജ്യങ്ങള്‍. പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉത്പാദിപ്പിക്കുന്ന കൊവിഷീൽഡ് വാക്സിൻ്റെ 50 ലക്ഷം ഡോസുകള്‍ ഇന്ത്യ അയൽരാജ്യങ്ങള്‍ക്ക് വിതരണം ചെയ്തതിനു പിന്നാലെയാണ് വാക്സിൻ്റെ ആവശ്യം വര്‍ധിച്ചത്.
Samayam Malayalam Bikaner: A medic administers the first dose of Covishield vaccine on frontline w...
കൊവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്ന ആരോഗ്യപ്രവർത്തകൻ Photo: The Times of India/File


ഓക്സ്ഫഡ് സര്‍വകലാശാലയും ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീൽഡ് വാക്സിൻ ലോകത്തു തന്നെ ഏറ്റവുമധികം നിര്‍മിക്കുന്നത് ഇന്ത്യയിലാണ്. യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ള കൊവിഷീൽഡ് വാക്സിൻ വിശ്വാസ്യതയിലും ഏറെ മുന്നിലാണ്. ഡിസിജിഐ അനുമതി നല്‍കിയ സാഹചര്യത്തിൽ കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലും വാക്സിൻ വിതരണം ചെയ്യുന്നുണ്ട്. ഇതിനു പിന്നാലെയാണ് ഏഴ് അയൽരാജ്യങ്ങളിലേയ്ക്ക് കൂടി വാക്സിൻ അയയ്ക്കാൻ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തത്.

Also Read: ആലപ്പുഴ ബൈപ്പാസ് ടോൾപിരിവ് നീട്ടണമെന്ന് കേന്ദ്രത്തിന് കത്തയച്ച് കേരളം

സൗജന്യനിരക്കിലും വ്യാവസായികാടിസ്ഥാനത്തിലും ഈ വാക്സിൻ മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ബ്രസീൽ, കംബോഡിയ തുടങ്ങിയ രാജ്യങ്ങള്‍ കൊവിഷീൽഡ് വാക്സിനായി ഇന്ത്യയെ സമീപിച്ചത് ചില ചൈനീസ് വാക്സിനുകളുടെ ഫലപ്രാപ്തി സംബന്ധിച്ച ചോദ്യം ഉയര്‍ന്നതോടെയായിരുന്നു. വെള്ളിയാഴ്ച 20 ലക്ഷം ഡോസ് വാക്സിനാണ് ഇന്ത്യ ബ്രസീലിലേയ്ക്ക് അയച്ചത്. കൊവിഷീൽഡ് വാങ്ങണോ ചൈനീസ് ക്പനിയായ സിനോവാക്കിൻ്റെ കൊറോണാവാക് വാങ്ങണോ എന്ന കാര്യത്തിലുള്ള രാഷ്ട്രീയ വിവാദത്തിനൊടുവിലായിരുന്നു പ്രസിഡൻ്റ് ജയിര്‍ ബോഴ്സൊണാരോ ഇന്ത്യയ്ക്ക് അനുകൂലമായി തീരുമാനമെടുത്തത്.

Also Read: ഇടതു ഭരണം അവസാനിക്കാൻ ഏതാനും മാസങ്ങൾ മാത്രം: രമേശ് ചെന്നിത്തല

സൗജന്യ വാക്സിനേഷൻ്റെ ഭാഗമായി ചൈനയിൽ നിന്ന് 30 ലക്ഷം ഡോസ് വാക്സിൻ ലഭിച്ച ഇന്തോനേഷ്യയും ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഇന്തോനേഷ്യയിലെ ഇൻഡോഫാര്‍മ എന്ന കമ്പനി സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ഇതിനോടകം ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്