ആപ്പ്ജില്ല

'നില വഷളാക്കരുത്': മോദിയുടെ മിന്നൽ സന്ദർശനത്തിൽ പ്രതികരിച്ച് ചൈന

ഇന്ത്യ - ചൈന അതിർത്തി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അപ്രതീക്ഷിതമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ ലഡാഖ് സന്ദർശനം.

Samayam Malayalam 3 Jul 2020, 2:29 pm
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലഡാഖ് സന്ദര്‍ശനത്തിനു പിന്നാലെ പ്രതികരണവുമായി ചൈന. നിലവിലുള്ള സംഘര്‍ഷാവസ്ഥ വഷളാക്കുന്ന നിലപാടുകള്‍ ആരും സ്വീകരിക്കരുതെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രതികരണം.
Samayam Malayalam നരേന്ദ്ര മോദി ലഡാഖിൽ
നരേന്ദ്ര മോദി ലഡാഖിൽ


ഇന്ത്യയും ചൈനയും തമ്മിൽ നിലവിലുള്ള സംഘര്‍ഷം കുറയ്ക്കാനായി സൈനികതലത്തിലും നയതന്ത്രതലത്തിലും ചര്‍ച്ചകള്‍ നടത്തുകയാണ്. ഇതിനിടയിൽ സംഘര്‍ഷം വര്‍ധിപ്പിക്കുന്ന നിലപാട് ആരും സ്വീകരിക്കരുത്. മോദിയുടെ ലഡാഖ് സന്ദര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ചൈനീസ് വിദേശകാര്യമന്ത്രാലയത്തിൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നുവെന്നാണ് വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സിൻ്റെ റിപ്പോര്‍ട്ട്.

Also Read: തിരുവനന്തപുരം ജില്ല പൂര്‍ണമായും അടച്ചിടുമോ? വ്യക്തത വരുത്തി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

വെള്ളിയാഴ്ച രാവിലെയായിരുന്നു മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാഖിലെത്തിയത്. ലെയിൽ എത്തിയ മോദി നിമുവിലെ ഫോര്‍വേഡ് പോസ്റ്റ് സന്ദര്‍ശിക്കുകയും സൈനികോദ്യോഗസ്ഥര്‍ക്കൊപ്പം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇന്ത്യ - ചൈന അതിര്‍ത്തി സംഘര്‍ഷത്തിനു ശേഷം മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിൽ ചര്‍ച്ച തുടരുന്നതിനിടെയായിരുന്നു മോദിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്, കരസേനാ മേധാവി എം എം നാരാവനേ തുടങ്ങിയവരും മോദിയ്ക്കൊപ്പം ഉണ്ടായിരുന്നു. ഗാൽവൻ മേഖലയിൽ ഇന്ത്യ - ചൈന സംഘര്‍ഷത്തിൽ 20 ജവാന്മാര്‍ കൊല്ലപ്പെട്ട് രണ്ടാഴ്ചയ്ക്കു ശേഷം പ്രധാനമന്ത്രി നടത്തുന്ന ലഡാഖ് സന്ദര്‍ശനം ഏറെ തന്ത്രപ്രധാനമാണ്.

Also Read: 'നിങ്ങളുടെ കൈകളിൽ രാജ്യം സുരക്ഷിതം': ലഡാഖിലെ സൈനികരോട് മോദി

അതേസമയം, പ്രധാനമന്ത്രി നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തിന് പ്രതിരോധമന്ത്രി രാജ്‍‍നാഥ് സിങ് നന്ദി പറഞ്ഞു. മോദിയുടെ നടപടി സൈനികരുടെ മനോബലം വര്‍ധിപ്പിക്കുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്