ആപ്പ്ജില്ല

രാജസ്ഥാൻ മുഖ്യമന്ത്രി: ഗെഹ‍്‍ലോട്ടിന് സാധ്യത, സച്ചിൻ പൈലറ്റും പരിഗണനയിൽ

രാജസ്ഥാനിലെ ഭരണവിരുദ്ധ വികാരവും കോൺഗ്രസിന് തുണയായി

Samayam Malayalam 11 Dec 2018, 7:51 pm
ജെയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി ആരെന്ന് ബുധനാഴ്ച അറിയാം. രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച നടക്കുന്ന യോഗത്തിലായിരിക്കും മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുക. മുതിർന്ന നോതാവ് അശോക് ഗെഹ‍്‍ലോട്ടിനാണ് പ്രഥമ പരിഗണന. വിജയം വൻ ഭൂരിപക്ഷത്തോടെ അല്ലാത്തതിനാൽ ഗെഹ‍്‍ലോട്ടിന് തന്നെയാണ് കൂടുതൽ സാധ്യതകൾ.
Samayam Malayalam Sachin


യുവനേതാവും രാജസ്ഥാൻ പിസിസി പ്രസിഡൻറുമായ സച്ചിൻ പൈലറ്റിനോടാണ് കോൺഗ്രസ് അധ്യക്ഷന് രാഹുൽ ഗാന്ധിക്ക് കൂടുതൽ താൽപര്യം. എന്നാൽ പ്രതീക്ഷിച്ച വൻവിജയം ലഭിക്കാഞ്ഞതിനാൽ ഗെഹ‍്‍ലോട്ടിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ തന്നെയാണ് സാധ്യത.

രാജസ്ഥാനിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള കേവല ഭൂരിപക്ഷത്തിനോട് അടുക്കുകയാണ് കോൺഗ്രസ്. 98 സീറ്റുകളിൽ കോൺഗ്രസ് വിജയം ഉറപ്പിച്ച് കഴിഞ്ഞു. 74 സീറ്റുകളിലാണ് ബിജെപി മുന്നിലുള്ളത്. ആറ് സീറ്റുകളിൽ ബി.എസ്.പി മുന്നേറുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്