ആപ്പ്ജില്ല

തമിഴ്‌നാട്ടിലെ ഒരു ബാങ്കിലെ 38 ജീവനക്കാര്‍ക്ക് കൊവിഡ്

Samayam Malayalam 26 Jul 2020, 5:50 pm
തിരുച്ചിറപ്പള്ളി: ഒരു ബാങ്കിലെ 38 തൊഴിലാളികള്‍ക്ക് കൊവിഡ്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ഒരു ദേശീയ ബാങ്കിന്റെ പ്രധാന ശാഖയിലാണ് മുപ്പതിലധികം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
Samayam Malayalam കൊറോണവൈറസ്


Also Read: അമുസ്ലിങ്ങള്‍ക്കിടയില്‍ വൈറസ് പടര്‍ത്തുക; ഇന്ത്യന്‍ മുസ്ലിങ്ങളോട് കൊറോണ വൈറസ് വാഹകരാകാന്‍ ഐഎസ്

ബാങ്കില്‍ സന്ദര്‍ശിച്ച ഉപഭോക്താക്കളോട് കൊവിഡ് പരിശോധനയ്ക്ക് സ്വമേധയ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുമ്പ്, ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മരിച്ചത് കൊവിഡ് ബാധിച്ച് ആയിരുന്നു.

Also Read: കൊവിഡില്‍ ശ്വാസം മുട്ടി കേരളം; ആകെ കൊവിഡ് മരണം 64, ആശങ്ക ഉയര്‍ത്തി രണ്ട് ദിവസത്തെ കണക്കുകള്‍

അടുത്തിടെ ബാങ്കില്‍ ഒരു വലിയ മെഡിക്കല്‍ക്യാമ്പ് നടത്തിയിരുന്നു. ഇതിനുശേഷമാണ് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതെന്ന് അധികൃതര്‍ പറഞ്ഞു.

അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും നാളെ മുതല്‍ ബാങ്ക് തുറന്ന് പ്രവര്‍ത്തിക്കുമെന്നും മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോര്‍പ്പറേഷനിലെ ആരോഗ്യ വിദഗ്ധര്‍ ബാങ്ക് സന്ദര്‍ശിച്ചവരുമായി ബന്ധപ്പെട്ടു.

Also Read: യുപിയിലെ ജില്ലാ ജയിലിൽ 36 തടവുകാർക്ക് കൊവിഡ്; സ്കൂൾ താൽക്കാലിക ജയിലാക്കി

മഹാരാഷ്ട്രയ്ക്കു പിന്നാലെ ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തമിഴ്‌നാട്ടിലാണ്. ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം, 2,06,737 കൊവിഡ് കേസുകളാണ് ആകെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്