ആപ്പ്ജില്ല

​കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ജവാന്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ശ്രീനഗറിനു സമീപം സക്കൂറയില്‍ സുരക്ഷാസേനയുടെ

TNN 14 Oct 2016, 10:42 pm
ജമ്മു കശ്മീരിലെ ശ്രീനഗറിനു സമീപം സക്കൂറയില്‍ സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ജവാന്‍ കൊല്ലപ്പെട്ടു. ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സശസ്ത്ര സീമാബല്‍ (എസ്‌എസ്ബി) എന്ന അര്‍ധസൈനികരുടെ വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.
Samayam Malayalam attack at kashmir sakura
​കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ജവാന്‍ കൊല്ലപ്പെട്ടു


നഗരത്തിലെ ക്രമസമാധന ചുമതലകള്‍ക്കുശേഷം ക്യാംപിലേക്ക് പോവുകയായിരുന്ന ജവാന്‍മാര്‍ക്ക് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ആക്രമണത്തിനുശേഷം ഒളിച്ച ഭീകരര്‍ക്കായി മേഖലയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നൗഹട്ടയില്‍ ആഗസറ്റ് 15നുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സിആര്‍പിഎഫ് കമാന്‍ഡന്റ് കൊല്ലപ്പെടുകയും ഒന്‍പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം മേഖലയില്‍ ഉണ്ടാകുന്ന ആദ്യ ഭീകരാക്രമണമാണിത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്