ആപ്പ്ജില്ല

നരഭോജി കടുവ അവ്‍നിയെ വെടിവച്ച് കൊന്നു

കടുവയെ വെടിവെച്ചു കൊല്ലാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നതനുസരിച്ചാണ് ഇന്നലെ രാത്രി കൊന്നിരിക്കുന്നത്

Samayam Malayalam 3 Nov 2018, 11:41 pm
മുംബൈ: രണ്ടുവര്‍ഷത്തിനിടയിൽ 13 പേരെ കൊന്ന നരഭോജി കടുവയെ വെടിവച്ച് കൊന്നു. മഹാരാഷ്ട്രയിൽ 13 പേരെ കൊലപ്പെടുത്തി എന്നു കരുതുന്ന അവ്‍നിയെന്ന കടുവയെയാണ് കൊന്നത്. നരഭോജിയായ പെൺ കടുവയെ വെടിവെച്ചു കൊല്ലാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നതനുസരിച്ചാണ് ഇന്നലെ രാത്രി കൊന്നിരിക്കുന്നത്.
Samayam Malayalam TigerAvni-min


പന്തര്‍കവാട എന്ന പ്രദേശത്തായിരുന്നു കടുവയുടെ ആക്രമണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വനംവകുപ്പ് അവ്നിയെന്ന് പേരിട്ട് വിളിക്കുന്ന ഈ പെണ്‍ കടുവ കഴിഞ്ഞ വര്‍ഷം അഞ്ചു ഗ്രാമീണരെയാണ് കൊലപ്പെടുത്തിയിട്ടുള്ളത്. 2016 -ൽ എട്ടു പേരുടെ മരണത്തിന് ഇടയാക്കിയതും ഈ കടുവതന്നെയാണെന്നാണ് അധികൃതര്‍ പറയുന്നത്.


തെര്‍മല്‍ ഇമേജിങ് സംവിധാനമുള്ള ഡ്രോണുകള്‍, കുങ്കി ആനകള്‍, ലോകപ്രശസ്ത കടുവാപിടുത്തക്കാര്‍, മൃഗങ്ങളുമായുള്ള ഏറ്റുമുട്ടല്‍ വിദഗ്ധര്‍, ഗ്ലൈഡറുകള്‍ തുടങ്ങിയ സന്നാഹങ്ങലുമായി മൂന്നു മാസമായി അവ്‍നിയെ കൊല്ലുന്നതിനായി തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ കടുവയെ കൊല്ലരുതെന്നും ജീവനോടെ പിടികൂടണമെന്നും ആവശ്യപ്പെട്ട് 9,000 പേരിലധികം ഒപ്പിട്ട ഹര്‍ജി സമര്‍പ്പിച്ചിരുന്നുവെങ്കിലും ഈ ആവശ്യം തള്ളി കടുവയെ കണ്ടാൽ ഉടൻ വെടിവെക്കാനായിരുന്നു സുപ്രീംകോടതി ഉത്തരവ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്