ആപ്പ്ജില്ല

പെട്രോളും ഡീസലും പകുതി വിലക്ക് നൽകാമെന്ന് ബാബ രാംദേവ്

2015ൽ ബിജെപിക്ക് വേണ്ടി സജീവമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ആളാണ് ബാബ രാംദേവ്

Samayam Malayalam 16 Sept 2018, 6:33 pm
ന്യൂഡൽഹി: ഇന്ധനവില കുറക്കാൻ നരേന്ദ്ര മോദി സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്ന് യോഗ ഗുരു ബാബ രാംദേവ്. കേന്ദ്രസർക്കാർ ദിനംപ്രതി ഇന്ധനവില കൂട്ടുന്നതിനെ രൂക്ഷമായി ബാബ രാംദേവ് വിമർശിച്ചു.താൻ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണെന്നും എല്ലാ പാർട്ടിയുമായും സമദൂരമാണ് പാലിക്കുന്നതെന്നും രാംദേവ് വ്യക്തമാക്കി.
Samayam Malayalam Baba ramdev


2015ൽ ബിജെപിക്ക് വേണ്ടി സജീവമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ആളാണ് ബാബ രാംദേവ്. അടുത്ത തെരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങുമോ എന്ന് ചോദിച്ചപ്പോൾ താൻ അവർക്ക് വേണ്ടി എന്തിന് പ്രചാരണം നടത്തണമെന്ന് രാംദേവ് ചോദിച്ചു.ഇന്ധന വില ജിഎസ്ടിയുടെ പരിധിയിൽ കൊണ്ട് വരണം.ക്ളീൻ ഇന്ത്യ മിഷൻ പോലെയുള്ള പ്രവർത്തനങ്ങൾ മോദി ഇന്ത്യക്ക് വേണ്ടി ചെയ്ത നല്ല കാര്യങ്ങളാണ്. ജനങ്ങൾക്ക് മോദിയെ വിമർശിക്കാനുള്ള എല്ലാ അധിക്കാരവും ഉണ്ടെന്നും രാംദേവ് കൂട്ടിച്ചേർത്തു.

സർക്കാർ അനുവാദം നൽകി നികുതിയിൽ ഇളവ് അനുവദിച്ചാൽ പകുതി വിലക്ക് പതഞ്‌ജലി ഇന്ധനം നൽകുമെന്ന് രാംദേവ് പറഞ്ഞു.എൻഡിടിവിയുടെ യൂത്ത് ഐക്കൺ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു രാംദേവ്. കാബിനറ്റ് പദവിയോടെ ഹരിയാനയുടെ ബ്രാൻഡ് അംബാസഡർ സ്ഥാനം ബിജെപി സർക്കാർ രാംദേവിന് നൽകിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്