ആപ്പ്ജില്ല

ബാഡ്മിന്‍റൺ താരം സൈന നെഹ്‍‍വാള്‍ ബിജെപിയിൽ ചേർന്നു

ന്യൂഡൽഹിയിൽ പാര്‍ട്ടി ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് സൈന നെഹ്‍‍വാള്‍ ബിജെപിയിൽ ചേര്‍ന്നത്.

Samayam Malayalam 29 Jan 2020, 1:39 pm
ന്യൂഡൽഹി: ബാഡ്മിന്‍റൺ താരം സൈന നെഹ്‍‍വാള്‍ ബിജെപിയിൽ ചേര്‍ന്നു. ന്യൂഡൽഹിയിലെ പാര്‍ട്ടി ആസ്ഥാനത്തു വെച്ചാണ് ജനുവരി 29 ഉച്ചയോടെ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ സൈന നെഹ്‍‍വാള്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങാണ് സൈനയ്ക്ക് ബിജെപി അംഗത്വം നല്‍കിയത്.
Samayam Malayalam badminton player saina nehwal joins bjp
ബാഡ്മിന്‍റൺ താരം സൈന നെഹ്‍‍വാള്‍ ബിജെപിയിൽ ചേർന്നു


'ഞാന്‍ രാജ്യത്തിനായി മെഡലുകള്‍ നേടിയിട്ടുണ്ട്. ഞാന്‍ വളരെ കഠിനാധ്വാനിയാണ്. അങ്ങനെയുള്ളവരെ എനിക്ക് വളരെ ഇഷ്ടവുമാണ്. രാജ്യത്തിനുവേണ്ടി പ്രധാനമന്ത്രി ചെയ്യുന്ന കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒപ്പം നിന്ന് എന്തെങ്കിലും രാജ്യത്തിനു വേണ്ടി എനിക്ക് ചെയ്യണം', ബിജെപിയുടെ സ്‌കാര്‍ഫ് ധരിച്ചുകൊണ്ട് സൈന പറഞ്ഞു.

Also Read: മതത്തിന്‍റെ പേരിൽ വിഭജിക്കരുത്; സിഎഎക്കെതിരെ ബിജെപി എംഎൽഎ; പ്രതിരോധത്തിലായി പാർട്ടി

29 കാരിയായ സൈന നെഹ്വാള്‍ ഹരിയാന സ്വദേശിയാണ്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ സൈന നെഹ്വാളിൻ്റെ അംഗത്വസ്വീകരണം ബിജെപിയ്ക്ക് ഗുണകരമായേക്കും. രാജ്യത്ത് വളരെ അധികം ആരാധകരുള്ളതും ബ്രാന്‍ഡ് വാല്യൂ ഉള്ളതുമായ കായികതാരങ്ങളില്‍ ഒരാളായ സൈന ബിജെപിയുടെ താരപ്രചാരകയായി രംഗത്തിറങ്ങിയേക്കും. നിലവില്‍ 2020 ലെ ടോക്കിയോ ഒളിമ്പിക്‌സിലേക്കുള്ള തയ്യാറെടുപ്പിലാണ് താരം.

മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ സൈന, രാജ്യത്തെ ഏറ്റവും മികച്ച കായിക പുരസ്‌കാരങ്ങളായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന, അര്‍ജുന എന്നീ അവാര്‍ഡുകളും എന്നിവ നേടിയിട്ടുണ്ട്. മാത്രമല്ല, 2016 ല്‍ പദ്മ ഭൂഷണ്‍ കരസ്ഥമാക്കിയിട്ടുണ്ട്.

Also Read: ബിജെപി നേതൃത്വത്തിൽ ഭിന്നത പരസ്യമാകുന്നുവോ! NRCയിൽ മോദിയെ തള്ളി രാജ്നാഥ് സിങ്

സൈന നെഹ്‍‍വാളിന്‍റെ വേരിഫൈഡ് ട്വിറ്റര്‍ ഹാൻഡിൽ രാംലീല മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തില്‍ പങ്കുവെച്ച ആശയങ്ങള്‍ ട്വീറ്റ് ചെയ്യുന്നത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. താരം ബിജെപിയിൽ ചേര്‍ന്നേക്കുമെന്നുള്ള കിംവദന്തികള്‍ക്ക് പിന്നാലെയാണ് ഈ വാര്‍ത്ത പുറത്തു വരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്