ആപ്പ്ജില്ല

ബംഗ്ലാദേശും നേപ്പാളും ഇന്ത്യയേക്കാള്‍ മുന്നില്‍; രാജ്യത്ത് വളര്‍ച്ചാ നിരക്ക് കുറഞ്ഞു

വ്യവസായിക ഉല്‍പ്പാദനവും ഇറക്കുമതി കുറയുന്നതും സാമ്പത്തിക വിപണിയിലെ പിരിമുറുക്കവും ദക്ഷിണേഷ്യയിലെ സാമ്പത്തിക മാന്ദ്യം വെളിപ്പെടുത്തുന്നുവെന്ന് ലോക ബാങ്കിന്റെ ദക്ഷിണേഷ്യന്‍ വൈസ് പ്രസിഡന്റ് ഹാര്‍ട്വിഗ് സ്ചാഫെര്‍

Samayam Malayalam 13 Oct 2019, 12:53 pm
വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് മന്ദഗതിയിലെന്ന് ലോകബാങ്ക്. ബംഗ്ലാദേശും നേപ്പാളും ഇന്ത്യയേക്കാള്‍ വേഗത്തില്‍ വളരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ദക്ഷിണേഷ്യയിലെ മൊത്തത്തിലുള്ള വളര്‍ച്ചാനിരക്ക് ഈ സാമ്പത്തികവര്‍ഷം മന്ദഗതിയിലാക്കുമെന്ന് ലോകബാങ്കിന്‍റെ റിപ്പോര്‍ട്ട്
Samayam Malayalam Growth Rate


ദക്ഷിണേഷ്യയിലെ വളര്‍ച്ചാ നിരക്ക് 2019 ല്‍ 5.9 ശതമാനമായി കുറയുമെന്നാണ് നിര്‍ണ്ണയിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ 1.1 ശതമാനം ഇടിവുണ്ടായി. ഇത് ഹ്രസ്വകാലയളവില്‍ തിരിച്ചടി ഉണ്ടാക്കുമെന്ന അനിശ്ചിതത്വം വെളിവാക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

(വി)കേന്ദ്രീകരണ പ്രവര്‍ത്തനം, മുന്‍കാലങ്ങളില്‍ ഉയര്‍ന്ന വളര്‍ച്ചയ്ക്കു കാരണമായതോ, ദുര്‍ബലമായതോ, മാന്ദ്യത്തിനു കാരണമായതോ ആയ ശക്തമായ ആഭ്യന്തര ആവശ്യം കണ്ടെത്തല്‍ എന്നിവയിലാണ് ദക്ഷിണേഷ്യന്‍ ഇക്കണോമിക് ഫോക്കസിന്റെ ഏറ്റവും പുതിയ പതിപ്പ്. ദക്ഷിണേഷ്യയിലുടനീളം ഇറക്കുമതി ഗണ്യമായി കുറഞ്ഞു. പാകിസ്ഥാനില്‍ 15, ശ്രീലങ്കയില്‍ 20 ശതമാനം എന്നിങ്ങനെ ഇറക്കുമതി ചുരുങ്ങി.

ഒരു വര്‍ഷം മുമ്പ് അവസാന പാദത്തില്‍, ഇന്ത്യയില്‍ സ്വകാര്യ ഉപഭോഗം 7.3 ശതമാനത്തില്‍ നിന്ന് 3.1 വര്‍ദ്ധനവുണ്ടാകുകയും ആഭ്യന്തര ആവശ്യം ഇടിയുകയും ചെയ്തു. 2019 ന്റെ രണ്ടാം പാദത്തില്‍ ഉല്‍പ്പാദന വളര്‍ച്ച ഒരു ശതമാനത്തില്‍ താഴെയായി. ഒരു വര്‍ഷം മുമ്പ് 10 ശതമാനമായിരുന്നു.

വ്യവസായിക ഉല്‍പ്പാദനവും ഇറക്കുമതി കുറയുന്നതും സാമ്പത്തിക വിപണിയിലെ പിരിമുറുക്കവും ദക്ഷിണേഷ്യയിലെ സാമ്പത്തിക മാന്ദ്യം വെളിപ്പെടുത്തുന്നുവെന്ന് ലോക ബാങ്കിന്റെ ദക്ഷിണേഷ്യന്‍ വൈസ് പ്രസിഡന്റ് ഹാര്‍ട്വിഗ് സ്ചാഫെര്‍ പറഞ്ഞു.

ആഗോളവും ആഭ്യന്തരവുമായ അനിശ്ചിതത്വങ്ങള്‍ സാമ്പത്തിക വീക്ഷണത്തെ മറയ്ക്കുമ്പോള്‍ സ്വകാര്യ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനും നിക്ഷേപങ്ങള്‍ ശക്തിയുള്ളതാക്കാനും ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങള്‍ ഉത്തേജക സാമ്പത്തിക നയങ്ങള്‍ പിന്തുടരണം, അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

ദക്ഷിണേഷ്യയുടെ നിലവിലെ സാമ്പത്തിക മാന്ദ്യം, 2008, 2012 വര്‍ഷങ്ങളിലെ വളര്‍ച്ചയും വ്യാപാര മാന്ദ്യവും പ്രതിധ്വനിക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്