ആപ്പ്ജില്ല

കൊച്ചിയിലെ കവര്‍ച്ചയ്ക്ക് പിന്നില്‍ ബംഗ്ലാദേശി സംഘം

ബംഗാളിലും ഡല്‍ഹിയിലുമായി കേരള പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത് .

TNN 11 Jan 2018, 1:12 pm
കൊച്ചി: കൊച്ചിയില്‍ നടന്ന കവര്‍ച്ചക്കു പിന്നില്‍ ബംഗ്ലാദേശി സംഘമാണെന്ന് പോലീസ് കണ്ടെത്തി. പുല്ലേപ്പടിയിലും എരൂരിലും വീടിന്‍റെ ജനാലകള്‍ തകര്‍ത്ത് മോഷണം നടത്തിയ മൂന്നു പേരെ ഡല്‍ഹിയില്‍ നിന്ന് പോലീസ് പിടികൂടി
Samayam Malayalam bangladeshi gang behind series of robberies in kochi
കൊച്ചിയിലെ കവര്‍ച്ചയ്ക്ക് പിന്നില്‍ ബംഗ്ലാദേശി സംഘം


ബംഗ്ലാദേശില്‍ നിന്ന് ബംഗാളില്‍ എത്തി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയ സംഘം പിന്നീട് പല സംസ്ഥാനങ്ങളിലായി കവര്‍ച്ച നടത്തി വരികയായിരുന്നു. റെയില്‍വെ ട്രാക്കിനടുത്ത വീടുകളാണ് ഇവര്‍ കവര്‍ച്ചക്കായി തിരഞ്ഞെടുത്തിരുന്നത്. കവര്‍ച്ച നടത്തിയ ശേഷം ട്രെയിനില്‍ നാടു വിടുകയായിരുന്നു ഇവരുടെ പതിവ്.

ബംഗാളിലും ഡല്‍ഹിയിലുമായി കേരള പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത് . ഇതില്‍ മൂന്നു പേരെയാണ് ഡല്‍ഹിയില്‍ നിന്ന്പിടികൂടിയത്. ബാക്കിയുളളവര്‍ മുര്‍ഷിദാബാദ് വഴി ബംഗ്ലാദേശിലേക്ക് കടന്നതായാണ് വിവരം. ഇവരെ കണ്ടെത്താല്‍ ബോര്‍ഡര്‍ പോലീസിന്‍റെ സഹായം തേടിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്