ആപ്പ്ജില്ല

എസ്.ബി.ഐ. രണ്ടാംഘട്ട ബാങ്ക്‌ ലയനത്തിന് തയ്യാറെടുക്കുന്നു

കാനറാബാങ്ക്, ബാങ്ക് ഓഫ് ബറോഡ (ബി.ഒ.ബി.) എന്നിവയെക്കൊണ്ട് താരതമ്യേന ചെറിയ പൊതുമേഖലാ ബാങ്കുകളെ ഏറ്റെടുപ്പിക്കാനാണ് പുതിയ നീക്കം.

TNN 18 Jun 2017, 12:35 pm
ന്യൂഡല്‍ഹി: എസ്.ബി.ഐ. രണ്ടാംഘട്ട ബാങ്ക്‌ ലയനത്തിന് തയ്യാറെടുക്കുന്നു. എസ്.ബി.ടി. ഉള്‍പ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളെ ഏറ്റെടുത്തതിനുപിന്നാലെയാണ് രണ്ടാംഘട്ട ലയനം. കാനറാബാങ്ക്, ബാങ്ക് ഓഫ് ബറോഡ (ബി.ഒ.ബി.) എന്നിവയെക്കൊണ്ട് താരതമ്യേന ചെറിയ പൊതുമേഖലാ ബാങ്കുകളെ ഏറ്റെടുപ്പിക്കാനാണ് പുതിയ നീക്കം.
Samayam Malayalam bank of baroda canara bank may lead next round of mergers
എസ്.ബി.ഐ. രണ്ടാംഘട്ട ബാങ്ക്‌ ലയനത്തിന് തയ്യാറെടുക്കുന്നു


ഇതിന്റെ സാധ്യതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നീതി ആയോഗിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ദേനാ ബാങ്ക്, വിജയ ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയെക്കൊണ്ട് ഏറ്റെടുപ്പിക്കാനാണ് ശ്രമം. ബാങ്കുകളുമായി സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. നഷ്ടം നേരിടുന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ കാര്യം പിന്നീട് പരിഗണിക്കും. പഞ്ചാബ് നാഷണല്‍ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവയുമായി ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ല.

Bank of Baroda, Canara Bank may lead next round of mergers

bank of Baroda and Canara Bank may acquire smaller banks like Vijaya Bank, United Bank of India, Union Bank of India, Dena Bank and UCO Bank

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്