ആപ്പ്ജില്ല

100 രൂപ നോട്ടുകള്‍ക്ക് ക്ഷാമമെന്ന് ബാങ്കുകള്‍; ഏറെയും മുഷിഞ്ഞ നോട്ടുകള്‍

നോട്ടുനിരോധനത്തെത്തുടര്‍ന്ന് മുഷിഞ്ഞ നോട്ടുകളും വിതരണം ചെയ്യാൻ അനുവാദം നല്‍കിയിരുന്നു

Samayam Malayalam 6 May 2018, 4:26 pm
മുംബൈ: 2000 രൂപ നോട്ടുകള്‍ക്ക് പിന്നാലെ 100 രൂപയും കിട്ടാനില്ലാതെയാകുമെന്ന് ബാങ്കുകളുടെ മുന്നറിയിപ്പ്. നിലവിൽ പ്രചാരത്തിലുള്ള ഭൂരിഭാഗം നോട്ടുകളും മുഷിഞ്ഞതും എടിഎമ്മുകളിൽ നിറയ്ക്കാൻ സാധിക്കാത്തതുമാണെന്ന് ബാങ്കുകള്‍ പറയുന്നു.
Samayam Malayalam 100rs


പുതിയ 100 രൂപ നോട്ടുകല്‍ കൂടുതലായി അച്ചടിച്ച് വിതരണത്തിനെത്തിക്കണമെന്ന് ബാങ്കുകള്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിൽ 500 രൂപയുടെ നോട്ട് അധികം ലഭ്യമല്ലെന്നിരിക്കേ 2000 രൂപ നോട്ടുകള്‍ മാറാൻ സാധിക്കാത്ത അവസ്ഥ വരുമെന്നും ബാങ്കുകള്‍ പറയുന്നു.

നോട്ടുനിരോധനത്തെത്തുടര്‍ന്നുള്ള ക്ഷാമം പരിഹരിക്കാനായി മുഷിഞ്ഞ 100 രൂപ നോട്ടുകള്‍ വിനിമയം ചെയ്യാൻ ബാങ്കുകള്‍ക്ക് അനുവാദം കൊടുത്തിരുന്നു. ഇവ ഇപ്പോഴും പ്രചാരത്തിലുണ്ട്. എന്നാൽ ഇവ എടിഎമ്മുകളിൽ നിറയ്ക്കാനാവില്ലെന്ന് ബാങ്കുകള്‍ പറയുന്നു.

2016-17 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ മുൻവര്‍ഷത്തെ അപേക്ഷിച്ച് കുറച്ച് മുഷിഞ്ഞ 100 രൂപ നോട്ടുകള്‍ മാത്രമാണ് നീക്കം ചെയ്തത്. ഇതേതുടര്‍ന്ന് തൊട്ടടുത്ത 2017-18 സാമ്പത്തിക വര്‍ഷത്തില്‍ വിപണിയില്‍ പ്രചാരത്തിലുള്ള 100 രൂപ നോട്ടുകളുടെ എണ്ണം വര്‍ധിച്ചു. എന്നാല്‍ മുഷിഞ്ഞ നോട്ടുകള്‍ വിനിമയം ചെയ്യപ്പെടാത്ത് സ്ഥിതിയിലുമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്