ആപ്പ്ജില്ല

ജഡ്‌ജിമാരുടെ പ്രതിഷേധം: ചീഫ് ജസ്റ്റിസുമായി ഇന്ന് ചർച്ച

വൈകിട്ട് ഏഴരയോടെയായിരിക്കും ചീഫ് ജസ്റ്റിസുമായുള്ള കൂടിക്കാഴ്‌ച

TNN 14 Jan 2018, 11:36 am
ന്യൂഡൽഹി: സുപ്രീകോടതിയിലെ മുതിർന്ന ജഡ്‌ജിമാർ ചീഫ് ജസ്റ്റിസിനെതിരെ പരസ്യ വിമർശനം നടത്തിയ സംഭവത്തിൽ സമവായത്തിലെത്താനുള്ള ശ്രമങ്ങൾ തുടരുന്നു. ബാർ കൗൺസിൽ പ്രത്യേക ദൗത്യവുമായി നിയോഗിച്ച സമിതി ഇന്ന് വൈകിട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി കൂടിക്കാഴ്‌ച നടത്തും.
Samayam Malayalam bar council to have discussion with chief justice today
ജഡ്‌ജിമാരുടെ പ്രതിഷേധം: ചീഫ് ജസ്റ്റിസുമായി ഇന്ന് ചർച്ച


വൈകിട്ട് ഏഴരയോടെയായിരിക്കും ചീഫ് ജസ്റ്റിസുമായുള്ള കൂടിക്കാഴ്‌ച. സമിതിയംഗങ്ങള്‍ വാർത്താസമ്മേളനം നടത്തി പ്രതിഷേധമുന്നയിച്ച ജഡ്‌ജിമാരുമായി ചർച്ച നടത്തും. വിഷയത്തിൽ ഇന്നോ നാളെയോ ഫുൾ കോർട്ട് വിളിക്കണമെന്നും ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. പൊതു താല്പര്യ ഹർജികൾ എല്ലാം ചീഫ് ജസ്റ്റിസോ തൊട്ട് താഴെയുള്ള മുതിർന്ന നാല് അംഗങ്ങൾ അധ്യക്ഷരായ ബെഞ്ചോ പരിഗണിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര ചീഫ് ജസ്റ്റിസിനെ കാണാൻ ഇന്നലെ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. കേന്ദ്ര സർക്കാർ സമവായത്തിന് ശ്രമം നടത്തുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്