ആപ്പ്ജില്ല

കുട്ടിയെ ബലികൊടുക്കാന്‍ ഒരുങ്ങി; അയല്‍വാസികള്‍ രക്ഷിച്ചു

സമ്പത്തിനായി ഒരു വയസ്സുകാരിയെ ബലികൊടുക്കാന്‍ ശ്രമം നാട്ടുകാ‍ർ പരാജയപ്പെടുത്തി

TNN 20 Sept 2017, 8:07 pm
ബെല്‍ഗാവി : സമ്പത്തിനായി ഒരു വയസ്സുകാരിയെ ബലികൊടുക്കാന്‍ ശ്രമം നാട്ടുകാ‍ർ പരാജയപ്പെടുത്തി. ജാവേദ് മുള്ള ഇയാളുടെ സഹോദരന്‍ ഫാറൂക്ക് മുള്ള, ഇവരുടെ അമ്മ മസാബി മുള്ള എന്നിവര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലികൊടുക്കാന്‍ ശ്രമിച്ചത്. നാലു കുട്ടികളെ ബലിദര്‍പ്പണം ചെയ്യാനായിരുന്നു ഇവരുടെ പദ്ധതി.
Samayam Malayalam belagavi 3 try to sacrifice 1 year old girl held
കുട്ടിയെ ബലികൊടുക്കാന്‍ ഒരുങ്ങി; അയല്‍വാസികള്‍ രക്ഷിച്ചു


ബാഡാക്കല്‍ ഗല്ലിക്കടുത്തുള്ള ഖടെബസാറില്‍ മുഹമ്മദ് പീര്‍സാടെയുടെ ഉടമസ്ഥതയിലുള്ള വീട് വാടകയ്‌ക്കെടുത്താണ് ഇവര്‍ മൂന്നു പേരും താമസിക്കുന്നത്. വീട്ടുടമസ്ഥന്റെ ഇളയ മകളെ തന്നെയാണ് ഇവര്‍ ബലികൊടുക്കാന്‍ ശ്രമിച്ചത്. കൊല്ലാന്‍ ഒരുങ്ങിയപ്പോള്‍ കുട്ടി കരഞ്ഞ് ബഹളം വെച്ചതു മൂലമാണ് അയല്‍വാസികള്‍ക്ക് സംശയം തോന്നിയത്. ഉടന്‍തന്നെ കുറച്ചുപേര്‍ ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറി.

സമ്പത്ത് കിട്ടും എന്ന വിശ്വാസത്തില്‍ കഴിഞ്ഞ മൂന്നു ദിസവമായി ആറ് അടി നീളവും നാല് അടി വീതിയുമുള്ള കുഴിയാണ് മുള്ളമാര്‍ അവരുടെ വീട്ടിന്റെ അകത്ത് കുഴിച്ചത്. പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബലിദര്‍പ്പണ ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന പല സാധനങ്ങളും പൊലീസ് ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു.

Sacrifice bid for hidden treasure of 1 year old girl foiled

A one-year-old child at Bhadkal Galli was rescued by residents when it was allegedly being taken away by a family which offered to sacrifice the child in an attempt to hunt the hidden treasure.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്