ന്യൂഡൽഹി: ബ്ലൂവെയിൽ ഗെയിം കളിച്ച് രാജ്യത്ത് വീണ്ടും ആത്മഹത്യ. പശ്ചിമബംഗാളിലാണ് പത്താം ക്ലാസുകാരൻ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തത്. ബംഗാളിലെ പടിഞ്ഞാറൻ മിഡ്നാപൂരിലെ ആനന്ദ്പൂരിലാണ് സംഭവം. ആനന്ദ്പൂർ സ്വദേശി അങ്കൻ ഡേയാണ് ഗെയിം കളിച്ച് ശനിയാഴ്ച ആത്മഹത്യ ചെയ്തത്.
സ്കൂളിൽ നിന്ന് തിരിച്ചു വന്ന അങ്കൻ കമ്പ്യൂട്ടറിൽ കളിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാൻ അമ്മ വിളിച്ചപ്പോൾ കുളിക്കണം എന്നു പറഞ്ഞ് കുളിമുറിയിൽ കയറുകയായിരുന്നു. കുറേസമയമായിടിടും കാണാതിരുന്നതിനെ തുടർന്ന് കുളിമുറിയുടെ വാതിൽ തള്ളിത്തുറന്ന് നോക്കിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഒരു പ്ലാസ്റ്റിക് ബാഗുകൊണ്ട് തലപൊതിഞ്ഞ് നൈലോൺ കയർ കഴുത്തിൽ മുറുക്കി കെട്ടിയാണ് മരിച്ചത്. കുട്ടിയുടെ സുഹൃത്തുക്കളിൽ നിന്നാണ് അങ്കൻ ബ്ലൂ വെയിൽ ഗെയിം കളിക്കുന്നുണ്ടെന്ന് പൊലീസ് മനസിലാക്കിയത്.
ഇതിനിടെ, ഗെയിം കളിച്ച് ആത്മഹത്യാ വക്കിലെത്തിയ അഞ്ചാം ക്ലാസുകാരനെ അധ്യാപകർ ഇടപെട്ട് രക്ഷപ്പെടുത്തി.
The Blue Whale challenge has allegedly claimed the life of a boy in West Bengal
The sick, self-destructive Blue Whale challenge has allegedly claimed one more life in India.