ആപ്പ്ജില്ല

ബെംഗളൂരുവില്‍ 10 വയസ്സുകാരന് ക്രൂര മര്‍ദ്ദനം; പിതാവ് അറസ്റ്റില്‍

ദൃശ്യങ്ങള്‍ പകര്‍ത്തിയത് കുട്ടിയുടെ അമ്മയാണെന്നും പിതാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് വീഡിയോ ചിത്രീകരിച്ചതെന്നും വിഡിയോയിലെ സംഭാഷണങ്ങളില്‍നിന്ന് വ്യക്തമാണ്.

TNN 28 Jan 2018, 2:06 pm
ബെംഗളൂരു: കള്ളം പറഞ്ഞെന്ന് ആരോപിച്ച് ബംഗളൂരുവില്‍ പത്തുവയസ്സുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം. കുട്ടിയെ എടുത്തെറിയുകയും നിലത്തിട്ട് നിര്‍ദ്ദയം ചവിട്ടുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തായത്.
Samayam Malayalam bengaluru man brutally kicks slams 10 year old son for lying mother shoots video
ബെംഗളൂരുവില്‍ 10 വയസ്സുകാരന് ക്രൂര മര്‍ദ്ദനം; പിതാവ് അറസ്റ്റില്‍


തുടര്‍ന്ന് കുട്ടിയുടെ പിതാവിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു കെങ്കേരി സ്വദേശി മഹേന്ദ്രയാണ് അറസ്റ്റിലായത്. പിതാവ് കുട്ടിയെ കൈകള്‍ കൊണ്ടും മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ചും അതിക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ ദൃശ്യമാണ്.

ഇയാള്‍ കുട്ടിയെ കഴുത്തില്‍ പിടിച്ചുയര്‍ത്തി തറയിലേക്ക് വലിച്ചെറിയുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്നുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയത് കുട്ടിയുടെ അമ്മയാണെന്നും പിതാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് വീഡിയോ ചിത്രീകരിച്ചതെന്നും വിഡിയോയിലെ സംഭാഷണങ്ങളില്‍നിന്ന് വ്യക്തമാണ്.

ഇനി കള്ളം പറയുമ്പോള്‍ കുട്ടിയെ കാണിക്കുന്നതിനുവേണ്ടിയാണ് വീഡിയോ ചിത്രീകരിക്കുന്നതെന്നും ഇയാള്‍ പറയുന്നു. രണ്ടു മാസം മുന്‍പു നടന്ന സംഭവം കുട്ടിയുടെ അമ്മ വീഡിയോ ചിത്രീകരിച്ച ഫോണ്‍ നന്നാക്കുന്നതിന് നല്‍കിയതിനെ തുടര്‍ന്നാണ് മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്തായത്.


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്