ആപ്പ്ജില്ല

കോണ്‍ഗ്രസ് ഭരണത്തില്‍ ബെംഗളൂരു കുറ്റകൃത്യങ്ങളുടെ നഗരമെന്ന് മോദി

യുവ ജനങ്ങള്‍ ഇൗ നഗരത്തെ കമ്പ്യൂട്ടറുകളുടെ തലസ്ഥാനമാക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് കുറ്റകൃത്യങ്ങളുടെ നഗരമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്

Samayam Malayalam 4 May 2018, 11:58 am
ബെംഗളൂരു: കോണ്‍ഗ്രസ് ഭരണത്തില്‍ ബെംഗളൂരു കുറ്റകൃത്യങ്ങളുടെ നഗരമായി മാറികൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളൂരു മനോഹാരിതയുടേയും, കുലീന സ്വഭാവമുള്ളവരുടേയും ഉന്നത വിദ്യാഭ്യാസമുള്ളവരുടേയും നഗരമാണ്.
Samayam Malayalam 61300267


എന്നാല്‍ കോണ്‍ഗ്രസ് നഗരസ്വഭാവത്തെ നശിപ്പിച്ച് അത് കുറ്റകൃത്യങ്ങളുടേതാക്കിമാറ്റിയെന്ന് മോദി പറഞ്ഞു. ഇതാണ് സിദ്ദരാമയ്യയുടെ അഞ്ച് വര്‍ഷത്തെ ഭരണം കൊണ്ടുള്ള ബെംഗളൂരു നിവാസികള്‍ക്കുള്ള സമ്മാനമെന്നും പ്രധാനമന്ത്രി പറഞ്ഞു. കെങ്കേരിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് മോദി സിദ്ധരാമയ്യക്കെതിരെ വിമര്‍ശനമുന്നയിച്ചത്.

നഗരത്തിലെ യുവ ജനങ്ങള്‍ ഇൗ നഗരത്തെ കമ്പ്യൂട്ടറുകളുടെ തലസ്ഥാനമാക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് കുറ്റകൃത്യങ്ങളുടെ നഗരമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. കര്‍ണ്ണാടകയില്‍ വനിതകളുടെ സുരക്ഷ ആശങ്കയിലാണെന്നും പുതുവര്‍ഷ ആഘോഷത്തിലടക്കം ബെംഗളൂരുവില്‍ നിന്നുമുളള വാര്‍ത്തകള്‍ ലജ്ജിപ്പിക്കുന്നതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്