ആപ്പ്ജില്ല

യുപിയിലെ പോലെ അക്രമികളിൽ നിന്നും നഷ്ടം ഈടാക്കും: കർണ്ണാടക മന്ത്രി

പൗരത്വ നിയമത്തിനെതിരെ ഉണ്ടായ പ്രക്ഷോഭത്തിലെ നാശനഷ്ടം സമരക്കാരിൽ നിന്നും ഈടാക്കിയ മാതൃകയാണ് ബെംഗളുരുവിലും പ്രയോഗിക്കുന്നത്.

Samayam Malayalam 13 Aug 2020, 2:38 pm
ബെംഗളുരു: മൂന്നു പേർ കൊല്ലപ്പെടാൻ ഇടയാക്കിയ കലാപം ആസൂത്രിതമെന്ന് മന്ത്രി സിടി രവി. പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിൽ ഉണ്ടായ പൊതു മുതൽ നഷ്ടം സമരക്കാരിൽ നിന്നും ഈടാക്കിയ ഉത്തർപ്രദേശ് മാതൃകയിൽ ബെംഗളുരുവിലും നഷ്ടം ഈടാക്കുമെന്ന് മന്ത്രി പറഞ്ഞു.
Samayam Malayalam സിടി രവി


Also Read: 'കലാപത്തിനു പിന്നിൽ എസ്ഡിപിഐ'; ബെംഗളൂരുവിൽ സംഭവിച്ചത്: 5 കാര്യങ്ങൾ

ബെംഗളുരുവിലെ അക്രമ സംഭവത്തിനു പിന്നിൽ എസ്ഡിപിഐ ആണെന്ന് സിടി രവി ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു എസ്ഡിപിഐ നേതാവ് അറസ്റ്റിലായതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

Also Read: യോഗ ചെയ്താൽ കൊവിഡ് വരില്ലെന്നു പറഞ്ഞ ആയുഷ് മന്ത്രിക്ക് കൊവിഡ്

കോൺഗ്രസ് എംഎൽഎ ശ്രീനിവാസ മൂർത്തിയുടെ ബന്ധു നവീൻ പ്രവാചകനെ നിന്ദിച്ചുവെന്നാരോപിച്ചാണ് കലാപകാരികൾ തെരുവിലിറങ്ങിയത്. മതവികാരം വൃണപ്പെടുത്തിയെന്നാപോരിച്ച് കലാപകാരികൾ കെജി ഹള്ളി, ഡിജെ ഹള്ളി എന്നിവിടങ്ങളിൽ അഴിഞ്ഞാടി. കനത്ത നാശനഷ്ടമാണ് അക്രമികൾ വരുത്തിവെച്ചത്. ഏകദേശം 300 വാഹനങ്ങൾ അക്രമികൾ തീയിട്ട് നശിപ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്