ആപ്പ്ജില്ല

'ജനവികാരം മനസ്സിലാക്കണം': ബിജെപിയ്ക്കെതിരെ ആർഎസ്എസ്

രാമക്ഷേത്രം രാജ്യത്തിന് ആവശ്യമാണെന്ന് ഭയ്യാജി ജോഷി

Samayam Malayalam 9 Dec 2018, 3:26 pm
ന്യൂഡൽഹി: രാമക്ഷേത്ര നിര്‍മാണവിഷയത്തിൽ ബിജെപിയെ പേരെടുത്തു പറയാതെ ആര്‍എസ്എസ് നേതാവിന്‍റെ വിമര്‍ശനം. രാംലീല മൈതാനത്ത് വിശ്വഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ പടുകൂറ്റൻ റാലിയിലായിരുന്നു ആര്‍എസ്എസ് നേതാവ് ഭയ്യാജി ജോഷിയുടെ വിമര്‍ശനം.
Samayam Malayalam bhaiyyaji joshi


ഇന്ന് അധികാരത്തിൽ ഇരിക്കുന്നവര്‍ രാമക്ഷേത്രനിര്‍മാണം സാധ്യമാക്കുമെന്ന് വാക്കു തന്നവരാണെന്നും ജനങ്ങളെ കേള്‍ക്കാനും രാമക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കണമെന്ന അവരുടെ ആഗ്രഹം സാധ്യമാക്കാനും അധികാരത്തിലുള്ളവര്‍ തയ്യാറാകണമെന്നും ഭയ്യാജി ജോഷി പറഞ്ഞു. തങ്ങള്‍ അതിനായി യാചിക്കുകയല്ലെന്നും വികാരം വെളിപ്പെടുത്തുകയാണെന്നും ഭയ്യാജി ജോഷി പറഞ്ഞു. രാജ്യത്തിന് രാമക്ഷേത്രം ആവശ്യമാണെന്നും ഭയ്യാജി ജോഷി കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്‍റ് ശീതമാല സമ്മേളനം ആരംഭിക്കുന്നതിന് മുൻപാണ് ഡൽഹിയിൽ വൻറാലി സംഘടിപ്പിക്കുന്നത്. രാമക്ഷേത്രനിര്‍മാണം എന്ന ആവശ്യം മുൻനിര്‍ത്തി സംഘടിപ്പിച്ച റാലിയിൽ ഒന്നര ലക്ഷത്തോളം ആളുകള്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. രാമക്ഷേത്ര നിര്‍മാണത്തിന് ആവശ്യം നിയമമാണെങ്കിൽ അത് കൊണ്ടുവരാൻ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഭയ്യാജി ജോഷി റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് ആവശ്യപ്പെട്ടു.

ഉത്തര്‍ പ്രദേശിലെ ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗര്‍, ഭാഗ്‍‍പഥ്, മീററ്റ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയവരും റാലിയിൽ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്