ആപ്പ്ജില്ല

ഓഗസ്റ്റ് 15ന് ഇന്ത്യൻ കൊവിഡ് വാക്സിൻ പുറത്തിറക്കാൻ ഐസിഎംആ‍ര്‍; പരീക്ഷണം 12 ഇടത്ത്

ഐസിഎംആ‍ര്‍, ബി‌ബി‌എല്ലുമായി ചേര്‍ന്നാണ് വാക്സിൻ വികസിപ്പിച്ചെടുക്കാന്‍ ആവശ്യമായ ധാരണയില്‍ എത്തിയിട്ടുള്ളത്

Samayam Malayalam 3 Jul 2020, 10:14 am
ന്യൂഡൽഹി: വരുന്ന സ്വാതന്ത്ര്യദിനത്തിൽ കൊവിഡ്-19 വാക്സിൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കാമെന്ന പ്രതീക്ഷയിൽ ഐസിഎംആർ. കൊവിഡ്-19 വാക്സിൻ അതിവേഗം പുറത്തിറക്കാനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡും (ബിബിഎൽ) തീരുമാനിച്ചു. ആഗസ്റ്റ് 15 നകം വാക്സിൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ഇതിന് ആവശ്യമായ ക്ലിനിക്കൽ പരീക്ഷണങ്ങളും അതിവേഗം പൂർത്തിയാക്കും.
Samayam Malayalam പ്രതീകാത്മക ചിത്രം


ഐസിഎംആ‍റും രാജ്യത്തെ പ്രമുഖ വാക്സിൻ നിർമാതാവായ ഭാരത് ബയോടെക് ലിമിറ്റഡും ചേര്‍ന്നാണ് വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമവുമായി മുന്നോട്ടുപോകുന്നത്. ഇതിനായി മനുഷ്യരിൽ പരീക്ഷണം നടത്തുന്നതിനായി ഐസിഎംആർ 12 സ്ഥാപനങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. എല്ലാ ക്ലിനിക്കൽ പരീക്ഷണങ്ങളും പൂർത്തിയാക്കിയ ശേഷം 2020 ഓഗസ്റ്റ് 15 നകം വാക്സിന്‍ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് ക്ലിനിക്കൽ ട്രയൽ നടത്താന്‍ തെരഞ്ഞെടുത്ത ഒരു സ്ഥാപനത്തിന് അയച്ച കത്തില്‍ ഐസിഎംആ‍ര്‍ വ്യക്തമാക്കുന്നത്.

വാക്‌സിൻ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ വേഗത്തില്‍ സ്വീകരിക്കാന്‍ 12 സ്ഥാപനങ്ങളോട് ഐസിഎംആർ ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ വാക്സിന്‍ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു. ഓഗസ്റ്റ് 15 നകം വാക്സിൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ ആവശ്യമായ തരത്തിൽ നടപടികൾ വേഗത്തിലാക്കണമെന്നാണ് കത്തിൽ പറയുന്നത്. എല്ലാ ക്ലിനിക്കൽ ട്രയൽ സൈറ്റുകളുടെയും സഹകരണത്തോടെ മാത്രമേ വാക്സിന്‍ പുറത്തിറക്കാന്‍ സാധിക്കുകയുള്ളു എന്നും ഐസിഎംആ‍ര്‍ കത്തില്‍ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്