ആപ്പ്ജില്ല

പച്ചക്കറികൾക്ക് വിൽപന വില നിശ്ചയിക്കണം: ഭാരതീയ കിസാൻ സംഘ്

പരമാവധി വില നൽകിയാണ് കർഷകർ അസംസ്‍കൃത വസ്തുക്കൾ കൃഷിക്കായി വാങ്ങുന്നത്

TNN 12 Jan 2018, 3:58 pm
ന്യൂഡൽഹി: ഭക്ഷ്യ വിളകൾക്കും പച്ചക്കറികൾക്കും പരമാവധി വിൽപന വില നിശ്ചയിക്കണമെന്ന് ആർഎസ്എസ് കർഷകസംഘടനയായ ഭാരതീയ കിസാൻ സംഘ്. 2019 ൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപുള്ള അവസാന ബജറ്റ് സമ്മേളനത്തിന് കേന്ദ്രസർക്കാർ ഒരുങ്ങുന്നതിനിടെയാണ് സംഘടനയുടെ പ്രസ്‌താവന.
Samayam Malayalam bharatheeya kisan sabha demands maximum selling price
പച്ചക്കറികൾക്ക് വിൽപന വില നിശ്ചയിക്കണം: ഭാരതീയ കിസാൻ സംഘ്


വിപണിയിൽ തക്കാളിക്ക് 30 രൂപ ലഭിക്കുമ്പോൾ കർഷകന് ലഭിക്കുന്നത് വെറും അഞ്ച് രൂപയാണ്. പരമാവധി വില നൽകിയാണ് കർഷകർ അസംസ്‍കൃത വസ്തുക്കൾ കൃഷിക്കായി വാങ്ങുന്നത്. എന്നാൽ വിൽപന നടക്കുന്നത് ഏറ്റവും കുറഞ്ഞ വിലക്കും. ഈ സ്ഥിതി മാറണമെന്ന് ഭാരതീയ കിസാന്‍ സംഘ് ദേശീയ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര പറഞ്ഞു. കാർഷിക വിളകളുടെ താങ്ങു വില കൂട്ടുമെന്നത് സർക്കാരിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നും സംഘ് കുറ്റപ്പെടുത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്