ആപ്പ്ജില്ല

ദീപാവലിയിലെ അന്തരീക്ഷ മലിനീകരണം: ഭിവാദി ഒന്നാമത്

ദീപാവലി ദിവസം ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കിയ നഗരങ്ങളുടെ പട്ടികയിൽ രാജസ്ഥാനിലെ ഭിവാദി നഗരം ഒന്നാമത്

TNN 23 Oct 2017, 2:31 pm
അൽവാർ: ദീപാവലി ദിവസം ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കിയ നഗരങ്ങളുടെ പട്ടികയിൽ രാജസ്ഥാനിലെ ഭിവാദി നഗരം ഒന്നാമത്. രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുള്ള നഗരമാണ് ഇപ്പോൾ ഭിവാദി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡാണ് പട്ടിക പുറത്തു വിട്ടത്.
Samayam Malayalam bhiwadi becomes most polluted city on diwali day
ദീപാവലിയിലെ അന്തരീക്ഷ മലിനീകരണം: ഭിവാദി ഒന്നാമത്


രാജസ്ഥനിലെ അൽവാറിലാണ് ഭിവാദി നഗരം സ്ഥിതി ചെയ്യുന്നത്. കൊൽക്കൊത്തയാണ് ദീപാവലി ദിവസത്തെ മലിനീകരണത്തിൻെറ കാര്യത്തിൽ രണ്ടാം സ്ഥാനത്ത്. ഉത്തർ പ്രദേശിലെ ആഗ്രയാണ് മൂന്നാമത്.
2016ൽ ആഗ്രയായിരുന്നു പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

ദീപാവലി ദിവസം ഭിവാദിയിലെ അന്തരീക്ഷ മലിനീകരണത്തോത് ക്യുബിക് മീറ്ററിൽ 425 മൈക്രോഗ്രാം എന്ന നിലയിലായിരുന്നു. കൊൽക്കത്തയിലേത് 358ഉും, ആഗ്രയിലേത് 332ഉം ആയിരുന്നു. ദീപാവലി ദിവസം അന്തരീക്ഷ മലിനീകരണം കുറക്കുന്നതിൻെറ ഭാഗമായി രാജ്യ തലസ്ഥാനമായ ഡൽഹിയിൽ സുപ്രീം കോടതി പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിരുന്നു.

Bhiwadi becomes most polluted city on Diwali day

According to the Central Pollution Control Board's (CPCB) report Rajasthan’s Bhiwadi was country's most polluted city on Diwali day.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്