ആപ്പ്ജില്ല

കൊവിഡ് വാക്സിൻ സുരക്ഷിതമോ? ആദ്യം മോദിയെ കുത്തിവെക്കണം; വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ്

റഷ്യയിലെയും അമേരിക്കയിലെയും രാഷ്ട്രത്തലവന്മാരെപ്പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആദ്യം വാക്സിൻ സ്വീകരിച്ച് ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കണമെന്ന് കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു.

Samayam Malayalam 4 Jan 2021, 5:01 pm
ന്യൂഡൽഹി: രാജ്യത്ത് വിതരണം ചെയ്യാനായി അനുമത നല്‍കിയ കൊവിഡ് 19 വാക്സിൻ്റെ സുരക്ഷിതത്വം സംബന്ധിച്ച് വിവാദം തുടരുന്നതിനിടെ പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ്. രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിൻ്റെ ആദ്യ കുത്തിവെയ്പ്പ് സ്വീകരിക്കണമെന്നാണ് ബിഹാറൽ നിന്നുള്ള കോൺഗ്രസ് നേതാവ് അജിത് ശര്‍മ ആവശ്യപ്പെട്ടത്.
Samayam Malayalam pm modi on corona vaccine
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതീകാത്മക ചിത്രം Photo: NBT


പുതുവര്‍ഷത്തിൽ രണ്ട് വാക്സിനുകള്‍ ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും ജനങ്ങള്‍ക്ക് ഇതുസംബന്ധിച്ച് സംശയങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സംശയം മാറ്റാനായി റഷ്യയിലെയും അമേരിക്കയിലെയും രാഷ്ട്രത്തലവന്മാര്‍ വാക്സിൻ്റെ ആദ്യ കുത്തിവെയ്പ്പ് സ്വീകരിച്ചു. പ്രധാനമമന്ത്രി നരേന്ദ്ര മോദിയും ബിജെപിയുടെ ഉന്നത നേതാവും കൊവിഡ് 19 പ്രതിരോധ വാക്സിൻ ആദ്യം സ്വീകരിച്ച് ജനങ്ങളിൽ വിശ്വാസമുണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: പന്തീരങ്കാവ് യുഎപിഎ കേസ് താഹയുടെ ജാമ്യം റദ്ദാക്കി, അലന് ജാമ്യത്തിൽ തുടരാം

സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭരത് ബയോടെക്കും വികസിപ്പിച്ച വാക്സിനുകളുടെ ക്രെഡിറ്റ് സ്വന്തമാക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ആരോപിച്ചു. എന്നാൽ രണ്ട് കമ്പനികളും സ്ഥാപിക്കപ്പെട്ടത് കോൺഗ്രസ് ഭരണകാല്താണെന്നും അതുകൊണ്ട് ആളുകള്‍ കോൺഗ്രസിനെക്കൂടി അഭിനന്ദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കൊവിഷീൽഡ് വാക്സിൻ, ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിൻ എന്നിവയ്ക്കാണ് കഴിഞ്ഞ ദിവസം ഡിസിജിഐ നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയത്. ആഴ്ചകള്‍ക്കുള്ളിൽ തന്നെ വാക്സിനേഷൻ ആരംഭിക്കാനും ആദ്യഘട്ടത്തിൽ രാജ്യത്തെ 3 കോടിയോളം ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുൻനിര പ്രവര്‍ത്തകര്‍ക്കും വാക്സിൻ നല്‍കാനുമാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

Also Read: LIVE: കൊവാക്സിൻ സ്വീകരിക്കുന്നവരെ ട്രാക്ക് ചെയ്യും: മന്ത്രി ഹര്‍ഷ വര്‍ദ്ധൻ

മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം പൂര്‍ത്തിയാക്കിയ കൊവിഷീൽഡ് വാക്സിന് 70.43 ശതമാനം ഫലപ്രാപ്തിയാണുള്ളത്. എന്നാൽ ഐസിഎംആറിൻ്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം പൂര്‍ത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ ഈ വാക്സിന് അനുമതി നല്‍കിയത് പ്രതിപക്ഷ പാര്‍ട്ടികള്‍ വിവാദമാക്കിയിട്ടുണ്ട്. കൊവാക്സിന് അനുമതി നല്‍കിയ തീരുമാനം അപക്വമാണെന്നും അപകടകരമാണെന്നും കോൺഗ്രസ് എം പി ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണ പൂര്‍ത്തിയാകുന്നതു വരെ കാത്തിരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്