ആപ്പ്ജില്ല

തീവണ്ടിയിൽ യുവതിക്ക് സുഖപ്രസവം; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് റെയിൽവേ

കൊറോണക്കാലത്ത് ശ്രമിക് തീവണ്ടികളിൽ ഇത് വരെ ജനിച്ചത് 20 കുഞ്ഞുങ്ങളെന്ന് റെയിൽവേ

Samayam Malayalam 24 May 2020, 3:11 pm
ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികളുടെ യാത്രാദുരിതം അവസാനിപ്പിക്കാൻ ശ്രമിക് തീവണ്ടികൾക്ക് ഒരു പരിധി വരെ സാധിക്കുന്നുണ്ട്. മെയ് 1 മുതലാണ് റെയിൽവേ കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലെത്തിക്കാൻ ട്രെയിൻ അനുവദിച്ചത്. കാൽനടയായി കിലോമീറ്ററുകൾ നടക്കുന്നതിനിടെ റോഡരികിൽ പ്രസവം നടന്ന നിരവധി വാർത്തികൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ശ്രമിക് ട്രെയിനിൽ റെയിൽവേയുടെ സഹായത്തോടെ യുവതിക്ക് സുഖപ്രസവം.
Samayam Malayalam ശ്രമിക് ട്രെയിനിൽ യുവതിക്ക് സുഖപ്രസവം...
ശ്രമിക് ട്രെയിനിൽ യുവതിക്ക് സുഖപ്രസവം...


ഗുജറാത്തിലെ സൂറത്തിൽ നിന്ന് ബിഹാറിലെ നവാഡയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയാണ് പ്രസവിച്ചത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെടുന്ന കാര്യം അധികൃതരെ അറിയിച്ചതോടെ റെയിൽവേ നേരിട്ട് ഇടപെട്ടു. സാധാരണ ഗതിയിൽ മൂന്നിൽ കൂടുതൽ സ്റ്റോപ്പുകൾ ശ്രമിക് ട്രെയിനുകൾക്ക് അനുവദിക്കുന്നില്ല.

Also Read: വരുന്ന 10 ദിവസത്തിനുള്ളിൽ 2600 ശ്രമിക് ട്രെയിനുകൾ; 36 ലക്ഷം കുടിയേറ്റ തൊഴിലാളികൾ സ്വന്തം നാട്ടിലെത്തും

ഇത്തരത്തിലുള്ള പ്രത്യേക സാഹചര്യം വന്നതോടെ ട്രെയിൻ ആഗ്രയിൽ നിർത്താൻ മേലുദ്യോഗസ്ഥർ നിർദ്ദേശം നൽകി. ഇവിടെ നിന്ന് പ്രത്യേക ഡോക്ടറും സംഘവും കയറുകയും യുവതിയുടെ പ്രസവം സുഗമമായി നടക്കുകയും ചെയ്തു. അമ്മയും കുഞ്ഞും സുരക്ഷിതരായിരിക്കുന്നുവെന്ന് റെയിൽവേ ട്വീറ്റ് ചെയ്തു.

Also Read: ഇന്ത്യയിലെ കൊവിഡ് ടെസ്റ്റുകളുടെ കണക്കുകൾ പുറത്തുവിട്ട് ഐസിഎംആർ: രോഗമുക്തി നിരക്ക് 41.4 %

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്