ആപ്പ്ജില്ല

ബിഹാറിലും വേണം 'കര്‍ണാടക' : ആര്‍ജെഡി ഗവര്‍ണറെ കണ്ടു

ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ആര്‍ജെഡി

Samayam Malayalam 18 May 2018, 4:02 pm
പറ്റ്ന: കര്‍ണാടകയിൽ കേവലഭൂരിപക്ഷമില്ലാത്ത ബിജെപിയെ സര്‍ക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയുടെ ചുവടുപിടിച്ച് ബിഹാറിൽ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ആര്‍ജെഡി. മന്ത്രിസഭാരൂപീകരണത്തിന് അനുവാദം തേടി ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആര്‍ജെഡി സര്‍ക്കാരുണ്ടാക്കാനുള്ള അനുവാദം തേടി ഗവര്‍ണറെ കണ്ട് കത്തു നല്‍കി.
Samayam Malayalam image (55)


ആര്‍ജെഡി നേതാവ് തേജസ്വി യാദവും മറ്റ് സഖ്യകക്ഷി നേതാക്കളും തങ്ങളുടെ അംഗബലം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കത്ത് ഗവര്‍ണര്‍ സത്യപാൽ മാലിക്കിന് കൈമാറി. ബിഹാര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാൻ അനുവദിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കര്‍ണാടകത്തിൽ ജനാധിപത്യത്തെ കൊലചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ധര്‍ണ നടത്തുമെന്നും തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.

നിലവിൽ ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആര്‍ജെഡിയാണെങ്കിലും ബിജെപിയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ ഭരണം. 243 അംഗങ്ങളിൽ ആര്‍ജെഡിയ്ക്ക് 80ഉം കോൺഗ്രസ് ഉള്‍പ്പെടെ മറ്റു കക്ഷികള്‍ക്കെല്ലാം കൂടി 30 സീറ്റുമാണുള്ളത്. എന്നാൽ 70 അംഗങ്ങളുള്ള ജെഡി (യു)വും 53 അംഗങ്ങളുള്ള ബിജെപിയും ചേര്‍ന്നാണ് ബീഹാറിൽ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്