ആപ്പ്ജില്ല

ബിജെഡി അവിശ്വാസ പ്രമേയ ച‍ർച്ച ബഹി‍ഷ്‍കരിച്ചു

അവിശ്വാസ പ്രമേയ ചർച്ച ബഹി‍ഷ്‍കരിച്ച് ബിജു ജനതാദൾ (ബിജെഡി) എംപിമാർ ലോക‍്‍സഭയിൽ നിന്ന് ഇറങ്ങിപ്പോയി

Samayam Malayalam 20 Jul 2018, 12:17 pm
ന്യൂഡൽഹി: അവിശ്വാസ പ്രമേയ ചർച്ച ബഹി‍ഷ്‍കരിച്ച് ബിജു ജനതാദൾ (ബിജെഡി) എംപിമാർ ലോക‍്‍സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയാണ്. ഇതിന് ശേഷം ചർച്ച നടക്കും. വൈകീട്ട് ആറിനാണ് വോട്ടെടുപ്പ്.
Samayam Malayalam New Delhi: Lok Sabha Speaker Sumitra Mahajan speaks in the Lok Sabha during the ...
Lok Sabha Speaker Sumitra Mahajan speaks in the Lok Sabha during the second phase of the budget session, in New Delhi on Friday.Photo / TV GRAB


വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കാൻ ശിവസേനയും തീരുമാനിച്ചു. നേരത്തെ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്നായിരുന്നു ശിവസേനയുടെ തീരുമാനം. എന്നാൽ അവിശ്വാസ പ്രമേയ ചർച്ചക്ക് തൊട്ട് മുമ്പായി ബിജെപിക്ക് വോട്ട് ചെയ്യണമെന്ന വിപ്പ് ശിവസേന പിന്‍വലിച്ചു.

534 അംഗ സഭയിൽ എൻഡിഎക്ക് 314 അംഗങ്ങളുടെ പിന്തുണയുണ്ട്. ബിജെഡിയും ശിവസേനയും വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കുന്നതിനാൽ അംഗങ്ങളുടെ എണ്ണം 518 ആയിമാറും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്