Please enable javascript.Bilkis Bano case live updates: ബിൽക്കിസ് ബാനു കേസ്: 11 പ്രതികളും വീണ്ടും ജയിലിലേക്ക് - bilkis bano case supreme court verdict live updates in malayalam

Bilkis Bano case live updates: ബിൽക്കിസ് ബാനു കേസ്: 11 പ്രതികളും വീണ്ടും ജയിലിലേക്ക്

| 8 Jan 2024, 3:09 pm
LIVE NOW
Bilkis Bano case live updates: ബിൽക്കിസ് ബാനു കേസ്: 11 പ്രതികളും വീണ്ടും ജയിലിലേക്ക്

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ ഗുജറാത്ത് സർക്കാരിന് തിരിച്ചടിയായി സപ്രീംകോടതി വിധി. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ ശിക്ഷയിളവ് നല്‍കി മോചിപ്പിച്ച നടപടി കോടത റദ്ദാക്കി. 11 പ്രതികളും ഇതോടെ ജയിലേക്ക് മടങ്ങണം. കോടതി വിധിയും മറ്റു വാർത്തകളും തത്സമയം വായിക്കാം.

  • ഞങ്ങൾക്ക് നീതിയും പ്രതീക്ഷയും ലഭിച്ചു: ബിൽകിസ് ബാനുവിന്റെ അമ്മാവൻ
  • വിധിയെ സ്വാഗതം ചെയ്ത് മഹിളാ അസോസിയേഷന്‍
    ബില്‍ക്കീസ് ബാനു കേസില്‍ കുറ്റവാളികളെ ജയിലില്‍നിന്നു വിട്ടയച്ച നടപടി റദ്ദാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍.
  • ശിക്ഷിച്ചത് മുംബൈ സിബിഐ കോടതി
    2008 ജനുവരി 21ന് മുംബൈയിലെ സിബിഐ പ്രത്യേക കോടതിയാണ് പ്രതികളെ ശിക്ഷിച്ചത്. 15 വർഷം തടവ് പൂർത്തിയാക്കിയെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയിലാണ് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്.
  • പ്രതികൾ ഇവർ
    ജസ്വന്ത്ഭായ്, ഗോവിന്ദ്ഭായ്, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിൻചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് മൊറാദിയ, ബക്ഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദ്രാന എന്നിവരാണ് കേസിലെ പ്രതികൾ
  • ജീവപര്യന്തം ശിക്ഷ, ഒടുവിൽ മോചനം
    2002ലെ ഗുജറാത്തു കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ സംഘം ചേർന്നു പീഡിപ്പിക്കുകയും 7 കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്ത കേസിൽ 11 പ്രതികൾ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. 2022ൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ഇവരെ മോചിപ്പിച്ചത്.
  • ബിൽക്കിസ് ബാനു കേസ്: പ്രതികളുടെ ശിക്ഷായിളവ് സുപ്രീംകോടതി റദ്ദാക്കി
  • വിധി 11 ദിവസത്തെ വാദത്തിനൊടുവിൽ
    11 ദിവസം വാദം കേട്ടതിന് ശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12നാണ് ബെഞ്ച് വിധി പറയുന്നത് മാറ്റിവച്ചത്. കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറാമാന്‍ സുപ്രീം കോടതി സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.
  • ഹർജി നൽകിയത് ബിൽക്കിസ് ബാനുവും രാഷ്ട്രീയ നേതാക്കളും
    തടവ് പുള്ളികള്‍ക്ക് ശിക്ഷാ ഇളവ് അനുവദിക്കുന്ന 1992ലെ നയത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു 11 കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയത്. ഇതിനെതിരായ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. ഗുജറാത്ത് സര്‍ക്കാരിന്‍റെ തീരുമാനത്തെ ചോദ്യംചെയ്ത് ബില്‍ക്കിസ് ബാനുവും സിപിഎം നേതാവ് സുഭാഷിണി അലി, ടിഎംസി നേതാവ് മഹുവ മൊയ്ത്ര തുടങ്ങിയവരും സമര്‍പ്പിച്ച വിവിധ ഹര്‍ജികളിലാണ് കോടതി വിധി പ്രസ്താവിച്ചത്.
  • പ്രതികൾക്ക് രണ്ടാഴ്ച സമയം
  • സ്ത്രീ ബഹുമാനം അർഹിക്കുന്നു
    പ്രതിയുടെ മാറ്റത്തിനും നവീകരണത്തിനുമാണ് ശിക്ഷ വിധിക്കുന്നത്. ഇരയായ സ്ത്രീയുടെ അവകാശവും നീതിയും നടപ്പാക്കണം. ഒരു സ്ത്രീ ഏതു വിഭാഗത്തിൽ പെട്ടതാണെങ്കിലും സമൂഹത്തിൽ ബഹുമാനം അർഹിക്കുന്നുവെന്ന് കോടതി പറഞ്ഞു
  • പ്രതികളെ വിട്ടയക്കാൻ അവകാശം മഹാരാഷ്ട്രയ്ക്ക്
    കേസിൽ പ്രതികളെ വിട്ടയ്ക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ല. അവകാശമുണ്ടായിരുന്നത് വിചാരണ നടന്ന മഹാരാഷ്ട്ര സർക്കാരിനെന്നും കോടതി നിരീക്ഷിച്ചു
  • ഗുജറാത്ത് സർക്കാരിന് തിരിച്ചടി
  • കോടതി വിധി
  • സ്ത്രീകൾക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങൾക്ക് ഇളവ് അനുവദിക്കാനാകുമോ?
    ജസ്റ്റിസ് നാഗരത്ന
  • വിധി ജസ്റ്റിസ് ബിവി നഗരത്നയുടെ ബെഞ്ചിൻ്റേത്
    ജസ്റ്റിസ് ബിവി നഗരത്ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറഞ്ഞത്. അതിജീവിതയുടെ അവകാശങ്ങളും പ്രധാനമാണെന്ന് ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.
  • ശിക്ഷായിളവ് റദ്ദാക്കി
    ബിൽക്കിസ് ബാനോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സർക്കാർ ജയിലിൽനിന്നു വിട്ടയച്ചത് സുപ്രീം കോടതി റദ്ദാക്കി. പ്രതികള്‍ ജയിലിലേക്ക് പോകണമെന്നു നിർദേശിച്ച കോടതി, തെറ്റായ വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയില്‍ സമര്‍പ്പിച്ചതെന്നും ചൂണ്ടിക്കാട്ടി.