ആപ്പ്ജില്ല

ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരടക്കമുള്ള ദേശീയ നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു

Samayam Malayalam 9 Mar 2018, 1:29 pm
അഗര്ത്തല: ത്രിപുര മുഖ്യമന്ത്രിയായി ബിജെപി സംസ്ഥാന അധ്യക്ഷന് ബിപ്ലബ് കുമാര് ദേബ് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന് അമിത് ഷാ എന്നിവരടക്കമുള്ള ദേശീയ നേതാക്കള് സത്യപ്രതിജ്ഞാ ചടങ്ങില് പങ്കെടുത്തു.
Samayam Malayalam biplab deb takes oath as tripura chief minister
ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു


ഭരണമുള്ള 21 സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും പാര്ലമെന്ററി ബോര്ഡ് അംഗങ്ങളും ചടങ്ങില് പങ്കെടുത്തു. മുതിര്ന്ന ബിജെപി നേതാവായ ജിഷ്ണു ദേവ് ബര്മന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ഗവര്ണര് തഥാഗത റോയ് ആണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. ബിജെപിയുടെ മുതിര്ന്ന നേതാക്കളായ എല് കെ അധ്വാനി, മുരളിമനോഹര് ജോഷി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മുന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മാണിക് സര്ക്കാര് എന്നിവരും ചടങ്ങില് പങ്കെടുത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്