ആപ്പ്ജില്ല

പാസ്പോര്‍ട്ട് ലഭിക്കാന്‍ ഇനി ജനന സര്‍ട്ടിഫിക്കറ്റ് വേണ്ട

ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകളില്‍ ഏതെങ്കിലുമൊന്ന് ഹാജരാക്കിയാല്‍ മതി

Authored byകാർത്തിക് കെ കെ | TNN 6 Dec 2022, 8:44 am
ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് ലഭിക്കാന്‍ ഇനി ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട. ജനനത്തീയതി തെളിയിക്കുന്നതിന് ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകളില്‍ ഏതെങ്കിലുമൊന്ന് ഹാജരാക്കിയാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അറിയിച്ചു.
Samayam Malayalam Indian Passport
പാസ്പോർട്ട് (പ്രതീകാത്മക ചിത്രം)


1980ലെ പാസ്പോര്‍ട്ട് നിയമപ്രകാരം 26/01/1989നു ശേഷം ജനിച്ചവര്‍ക്ക് പാസ്പോര്‍ട്ട് ലഭിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു. ഇനിമുതല്‍ സര്‍ക്കാര്‍ അംഗീകരിച്ച മറ്റ് രേഖകള്‍ ഹാജരാക്കിയാല്‍ മതി. ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി കാര്‍ഡ്, എല്‍ഐസി പോളിസി ബോണ്ട്, ജനനത്തീയതി രേഖപ്പെടുത്തിയ മെട്രിക്കുലേഷൻ സര്‍ട്ടിഫിക്കറ്റ്, ടിസി തുടങ്ങിയ ഏതെങ്കിലുമൊരു രേഖ ഇതിനായി ഉപയോഗിക്കാം.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ സര്‍വീസ് രേഖ, പെൻഷൻ രേഖ എന്നിവ നല്‍കാം. പാസ്പോര്‍ട്ടിന് അപേക്ഷിക്കാനുള്ള നടപടികള്‍ ലഘൂകരിക്കുന്നതിന്‍റെ ഭാഗമാണ് തീരുമാനമെന്ന് മന്ത്രി വികെ സിങ് പറഞ്ഞു.

വിവാഹബന്ധം വേര്‍പെടുത്തിയ രേഖ, ദത്തെടുക്കല്‍ രേഖ എന്നിവയും പാസ്‍പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ഹാജരാക്കേണ്ടതില്ല. അനാഥരായ കുട്ടികള്‍ക്ക് അവരുടെ അനാഥാലയത്തില്‍നിന്ന് ജനനത്തീയതി തെളിയിക്കുന്ന രേഖ നല്‍കിയാല്‍ മതി. പുതിയ പാസ്‍പോര്‍ട്ടില്‍ വ്യക്തിവിവരങ്ങള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും രേഖപ്പെടുത്തിയിട്ടുണ്ടാകും.

60 വയസിന് മുകളിലും 8 വയസിന് താഴെയുമുള്ളവര്‍ക്ക് അപേക്ഷാ ഫീസില്‍ 10 ശതമാനം ഇളവ് ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ മാതാപിതാക്കളില്‍ ഒരാളുടെ പേരുമാത്രം നല്‍കിയാല്‍ മതി.

Birth certificates no longer a must for passport

Aadhaar or PAN card, among a host of documents, could be used to establish proof of birth.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്