ആപ്പ്ജില്ല

പരാജയം വിലയിരുത്താൻ ബിജെപി നേതൃയോഗം നാളെ

പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ സംസാരിക്കും

Samayam Malayalam 12 Dec 2018, 10:26 pm
ന്യൂഡല്‍ഹി: 5 സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്ന വൻ പരാജയം വിശകലനം ചെയ്യാന്‍ വ്യാഴാഴ്ച ബിജെപി നേതൃയോഗം ഡല്‍ഹിയില്‍. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ വിളിച്ചചേര്‍ത്തിരിക്കുന്ന യോഗത്തില്‍ എം.പിമാര്‍, മറ്റ് പ്രധാന നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുമെന്നാണറിയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കും.
Samayam Malayalam bjp


2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വൻ തോല്‍വി വിലയിരുത്താനും പുതിയ തന്ത്രങ്ങള്‍ ലോക്സഭാ തെരഞ്ഞെടുപ്പിനായി ആവിഷ്കരിക്കാനുമൊക്കെയായണ് യോഗം അജൻഡ.
2014-ന്‍റെ തുടര്‍ച്ച 2018-ല്‍ ആവര്‍ത്തിക്കാൻ കഴിയാതെ പോയതിന്‍റെ പകപ്പിലാണ് ബിജെപി. അതിനാൽ തന്നെ വൻ പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യലും യോഗത്തിൽ മുഖ്യ വിഷയമാകുമെന്നാണ് സൂചന.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്