ഗോദ്രാ: കോൺഗ്രസിനെ വീണ്ടും രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഒരു ചായക്കാരനായ ബിജെപി പ്രവര്ത്തകന് പ്രധാനമന്ത്രിയാകാൻ സാധിച്ചു. കോണ്‍ഗ്രസിലെ ഒരു പ്രവര്ത്തകന് ഇത് സ്വപ്നം കാണാൻ സാധിക്കുമോയെന്ന് അമിത് ഷാ ചോദിച്ചു. ഗുജറാത്തിലെ ഗോദ്രയിലെ പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. കോൺഗ്രസിൽ കുടുംബവാഴ്ചയാണ് നടക്കുന്നത്. കുടുംബത്തിൽ പിറന്നുവീഴുന്ന കുട്ടിക്ക് വരെ സീറ്റ് റിസേർവ്വ് ചെയ്തിരിക്കുകയാണ്. രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്ത സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശമെന്നും അമിത് ഷാ പരിഹസിച്ചു.
ബിജെപിയുടെ ബൂത്തുതല പ്രവർത്തകന് വരെ പ്രധാനമന്ത്രി സ്ഥാനത്തെത്താം. എന്നാൽ കോൺഗ്രസ് പ്രവർത്തകന് ഇത് അസാധ്യമാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
ബിജെപിയുടെ ബൂത്തുതല പ്രവർത്തകന് വരെ പ്രധാനമന്ത്രി സ്ഥാനത്തെത്താം. എന്നാൽ കോൺഗ്രസ് പ്രവർത്തകന് ഇത് അസാധ്യമാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.