ആപ്പ്ജില്ല

വരാണസിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത ബിജെപി നേതാവ് അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിയമസഭാ മണ്ഡലമായ വരാണസിയിലാണ് സംഭവം.

Samayam Malayalam 24 May 2018, 12:50 pm
വരാണാസി: യുവതിയെ ലോഡ്ജില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത ബി ജെ പി നേതാവ് അറസ്റ്റില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിയമസഭാ മണ്ഡലമായ വരാണസിയിലാണ് സംഭവം. ബദോഹി ബി ജെ പി മുന്‍ ജില്ലാ പ്രസിഡന്റ് കനയ്യലാല്‍ മിശ്രയാണ് അറസ്റ്റിലായത്.
Samayam Malayalam uoi


ലോഡ്ജിലേക്ക് വന്നാല്‍ വനിതാ ഓഫീസറുമായി കൂടിക്കാഴ്ച തരപ്പെടുത്തുകയും ജോലി ശരിയാക്കി കൊടുക്കുകയും ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയാണ് 32കാരിയായ യുവതിയെ കനയ്യലാല്‍ പീഡിപ്പിച്ചത്.

ലോഡ്ജിലെ റൂമിലേക്ക് കയറിയപ്പോള്‍ കനയ്യലാല്‍ ശാരീരികമായി ആക്രമിക്കുകയായിരുന്നു. യുവതി ആക്രമണത്തെ ചെറുക്കുകയും ശബ്ദം വെച്ച് ആളെ കൂട്ടുകയും ചെയ്തു. പിന്നീട് എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് അറിയിച്ചപ്പോള്‍ ഉടനെ പൊലീസ് എത്തുകയായിരുന്നു.

കനയ്യലാലിനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. യു.പിയിലെ ഉന്നാവോ ബലാത്സംഗ കേസില്‍ ബി ജെ പി എം.എല്‍.എ കുല്‍ദീപ് സെനഗര്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് മറ്റൊരു നേതാവ് കൂടി പീഡനകേസില്‍ അറസ്റ്റിലാവുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്