ആപ്പ്ജില്ല

ബിജെപി നേതാവിനെ വഴിയിൽ തടഞ്ഞ് വെട്ടിക്കൊന്നു

അക്രമികളെപ്പറ്റി വിവരമില്ല

TNN 14 Mar 2017, 1:15 pm
ബെംഗലൂരു: ബംഗലൂരുവില്‍ ബിജെപി നേതാവിനെ വഴിയില്‍ തടഞ്ഞ് വെട്ടിക്കൊന്നു. കിട്ടഗനഹള്ളി വാസു (38) ആണ് ചൊവ്വാഴ്‍ച രാവിലെ ബൊമ്മസാന്ദ്രക്കും സമീപം കൊല്ലപ്പെട്ടത്. ഇദ്ദേഹം സഞ്ചരിക്കുകയായിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി അക്രമികള്‍ വെട്ടുകയായിരുന്നു.
Samayam Malayalam bjp leader hacked to death by unidentified assailants
ബിജെപി നേതാവിനെ വഴിയിൽ തടഞ്ഞ് വെട്ടിക്കൊന്നു


അക്രമത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും അക്രമത്തിനു പിന്നില്‍ ആരെന്ന് പറയാറായിട്ടില്ലെന്നും റൂറല്‍ എസ്‍പി വിനീത് സിങ് പറഞ്ഞു.

രാഷ്ട്രീയപ്രേരിതമായ ഇത്തരം കൊലപാതകങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്ന് ആര്‍എസ്എസ് കര്‍ണാടക മീഡിയ കോര്‍ഡിനേറ്റര്‍ രാജേഷ് പദ്‍മാര്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 10 ആര്‍എസ്എസ്‍-ബിജെപി-വിഎച്ച്പി പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്‍ടോബര്‍ 16ന് സമാനമായ രീതിയില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

BJP leader hacked to death by unidentified assailants

A 38-year-old BJP leader was allegedly hacked to death by unknown assailants on early Tuesday morning near Bommasandra, south east part of Bengaluru.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്