ആപ്പ്ജില്ല

സീറ്റ് കിട്ടാത്ത ബിജെപി നേതാവ് കോൺഗ്രസ് സ്ഥാനാർഥിയായി

കോൺഗ്രസിന്‍റെ അഞ്ചാമത് സ്ഥാനാര്‍ഥിപ്പട്ടികയിൽ സര്‍താജ് സിങും

Samayam Malayalam 8 Nov 2018, 10:08 pm
ഭോപ്പാൽ: ബിജെപി സ്ഥാനാര്‍ഥി പട്ടികയിൽ ഇടംപിടിക്കാതിരുന്ന മധ്യപ്രദേശിലെ ഒരു മുതിര്‍ന്ന ബിജെപി നേതാവ് കോൺഗ്രസിൽ ചേര്‍ന്ന് സ്ഥാനാര്‍ഥിയായി. മുൻ കേന്ദ്രമന്ത്രി കൂടിയായ സര്‍താജ് സിങ് ആണ് കോൺഗ്രസിൽ ചേര്‍ന്നത്. കോൺഗ്രസ് ഇന്ന് പുറത്തുവിട്ട അഞ്ചാമത് സ്ഥാനാര്‍ഥി പട്ടികയിൽ സര്‍താജ് സിങും ഇടം പിടിച്ചു. താൻ നിലവിൽ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കിയതിൽ നിരാശനായാണ് ഇദ്ദേഹം പാര്‍ട്ടി വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Samayam Malayalam image


1998ലെ വാജ്പേയ് സര്‍ക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന സര്‍താജ് സിങ് സംസ്ഥാന മന്ത്രിസഭയിലും നിരവധി തവണ അംഗമായിരുന്നു. സംസ്ഥാനത്തെ ഗ്രാമീണമേഖലയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് സര്‍താജ് സിങ്. ബിജെപി മന്ത്രിമാരുടെ പ്രായപരിധി 75 വയസായി നിശ്ചയിച്ചതിനെത്തുടര്‍ന്ന് 2016ൽ അദ്ദേഹം മധ്യപ്രദേശ് മന്ത്രിസഭയിൽ നിന്ന് പുറത്തായിരുന്നു.

1998ൽ കോൺഗ്രസ് നേതാവായിരുന്ന അര്‍ജുൻ സിങിനെ അട്ടിമറിച്ചാണ് സര്‍താജ് സിങ് ലോക്സഭയിലെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്