ആപ്പ്ജില്ല

ബിജെപി മുന്നേറ്റം: ബിഹാറില്‍ ബഹുദൂരം മുന്നില്‍; ഉപതെരഞ്ഞെടുപ്പുകളിലും ലീഡ്

ഭോപ്പാൽ: ബിഹാർ തെരഞ്ഞെടുപ്പിൽ എന്‍ഡിഎ വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചതിന് പിന്നാലെ, 11 സംസ്ഥാനങ്ങളിൽ 58 നിയമസഭാ മണ്ഡലങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി മുന്നിട്ട് നിൽക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബിഹാറിന് പിന്നാലെ എല്ലാവരും ഉറ്റുനോക്കിയിരുന്ന മധ്യപ്രദേശിലും ബിജെപിക്ക് തന്നെയാണ് മേൽക്കൈ ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന ഉപ തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്.

Samayam Malayalam 10 Nov 2020, 1:11 pm

Samayam Malayalam bjp leads in by elections in most of the states
ബിജെപി മുന്നേറ്റം: ബിഹാറില്‍ ബഹുദൂരം മുന്നില്‍; ഉപതെരഞ്ഞെടുപ്പുകളിലും ലീഡ്

ബിഹാറിൽ നിതീഷിനെ മറികടന്ന് ബിജെപി

ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ ഏറ്റവും കൂടുതൽ സീറ്റുകളില്‍ ലീഡ് ബിജെപിക്കാണുള്ളത്. എൻഡിയെ സഖ്യത്തിനുള്ളിലും ബിജെപിക്ക് 71 സീറ്റുകളിൽ വിജയം ലഭിച്ചപ്പോള്‍ ജെഡിയു 49 സീറ്റുകളിലാണ് വിജയിക്കാന്‍ സാധിച്ചിരിക്കുന്നത്. കഴിഞ്ഞ വട്ടം 53 സീറ്റുകളിലാണ് ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചത്. ഇവിടെയാണ് ഇത്തവണ മികച്ച പ്രകടനം നടന്നിരിക്കുന്നത്. മറ്റുള്ള രണ്ട് പാര്‍ട്ടികള്‍ക്ക് ആറ് സീറ്റുകളുമാണ് ലഭിച്ചിരിക്കുന്നത്. ഇത് എൻഡിഎയ്ക്ക് വലിയ കുതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. മഹാസഖ്യത്തിന് ആര്‍ജെഡിയാണ് മുന്നിലാണുള്ളത്.

മറ്റ് സംസ്ഥാനങ്ങളിൽ

ബിജെപി ഭരിക്കുന്ന ഗുജറാത്തിലും എട്ട് മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി തന്നെയാണ് മുന്നിലുള്ളത്. ഉത്തര്‍പ്രദേശിൽ ഏഴിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി അഞ്ചു സീറ്റുകളില്‍ മുന്നിലാണുള്ളത്. സമാജ് വാദി പാര്‍ട്ടിയും ഒരു സ്വതന്ത്രനും ഓരോ മണ്ഡലങ്ങളില്‍ മുന്നേറുന്നുണ്ട്. ജാര്‍ഖണ്ഡിൽ രണ്ട് സീറ്റുകളിലും ബിജെപി തന്നെയാണ് മുന്നിലുള്ളത്. തെലങ്കാനയിൽ ഒരു മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അവിടെയും ബിജെപി മുന്നേറുന്നവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഡിലും ഹരിയാനയിലും കോണ്‍ഗ്രസ് മുന്നിലാണുള്ളത്.

മധ്യപ്രദേശ്

ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്നത് മധ്യപ്രദശിലാണ്. 19 ജില്ലകളിലായി 28 അസംബ്ലി സീറ്റുകളിലേക്ക് നടക്കുന്ന മത്സരത്തിൽ അവസാന കണക്ക് വരെ 17 സീറ്റുകളിലും ബിജെപി തന്നെയാണ് ലീഡ് ചെയ്യുന്നത്. രണ്ടിടത്ത് ബിഎസ്പിയും ഒൻപത് ഇടത്ത് കോണ്‍ഗ്രസും മുന്നേറുന്നു.

229 അംഗ മധ്യപ്രദേശ് നിയമസഭയിൽ 107 എംഎൽഎമാരാണ് ബിജെപിക്ക് ഉള്ളത്. അതിനാൽ തന്നെ 28 സീറ്റുകളില്‍ എട്ട് ഇടത്തെങ്കിലും മുന്നേറ്റം നടത്തിയാലെ ബിജെപിയുടെ ഭരണം സുഗമമാകൂ. കോണ്‍ഗ്രസിന് സഭയിൽ 87 പ്രതിനിധികളാണുള്ളത്.

ഉപതെരഞ്ഞെടുപ്പിലും മേൽകൈ ബിജെപിക്ക്

11 സംസ്ഥാനങ്ങളിൽ 58 നിയമസഭാ മണ്ഡലങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപിക്കാണ് മേൽകൈ. മധ്യപ്രദേശ്, ഗുജറാത്ത്, യുപി, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിക്ക് ലീഡ് ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മധ്യപ്രദേശിൽ ബിജെപി മുന്നേറ്റം നടത്തിയതോടെ ശിവരാജ് സിങ് ചൗഹാൻ ഭരണ തുടര്‍ച്ചയും ഉറപ്പാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്