ആപ്പ്ജില്ല

300 സീറ്റുകള്‍ നേടി ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് സര്‍വേ ഫലം

ഇതിന് മുന്‍പ് മറ്റുള്ളവര്‍ നടത്തിയ സര്‍വ്വേകള്‍ എൻഡിഎയ്ക്ക് 300ല്‍ താഴെ സീറ്റുകൾ ലഭിക്കുമെന്നാണു പ്രവചിച്ചിട്ടുള്ളത്.

Samayam Malayalam 13 Sept 2018, 7:13 pm
ന്യൂഡല്‍ഹി: 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ 300 സീറ്റുകള്‍ നേടി പാര്‍ട്ടി വീണ്ടും അധികാരത്തിലേറുമെന്ന് ബിജെപി സര്‍വേ ഫലം. എൻഡിഎ 360 സീറ്റുകൾ നേടുമെന്നും സർവേ പ്രവചിക്കുന്നു. ആകെ വോട്ടുവിഹിതത്തിന്റെ 51% എൻ‍ഡിഎയ്ക്കു ലഭിക്കുമെന്നും പ്രവചനമുണ്ട്.
Samayam Malayalam bjp


ഇതിന് മുന്‍പ് മറ്റുള്ളവര്‍ നടത്തിയ സര്‍വ്വേകള്‍ എൻഡിഎയ്ക്ക് 300ല്‍ താഴെ സീറ്റുകൾ ലഭിക്കുമെന്നാണു പ്രവചിച്ചിട്ടുള്ളത്. കഴിഞ്ഞ മേയില്‍ എബിപി ന്യൂസ് നടത്തിയ സര്‍വേയില്‍ ആകെയുള്ള 543 ലോക്സഭാ സീറ്റുകളില്‍ എന്‍ ഡിഎ 274 സീറ്റുകള്‍ നേടുമെന്നായിരുന്നു പ്രവചനം.

യുപിഎ 164 സീറ്റുകൾ നേടുമെന്നും സർവേ കണ്ടെത്തി. പക്ഷേ സര്‍വേയില്‍ പങ്കെടുത്ത 47% ആളുകളും മോദി സർക്കാർ രണ്ടാമതും അധികാരത്തിൽ വരുന്നത് ഇഷ്ടപ്പെടാത്തവരായിരുന്നുവെന്നും സര്‍വ്വേ വ്യക്തമാക്കി. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 282 സീറ്റുകളും എന്‍ഡിഎ 336 സീറ്റുകളുമാണ് നേടിയത്.

ഇന്ധനവില വർധന, തൊഴിലില്ലായ്മ, കാർഷിക പ്ര‍തിസന്ധി എന്നീ വിഷയങ്ങൾക്കു നടുവിലേക്കാണു പുതിയ സർവേയുമായി ബിജെപി എത്തിയിരിക്കുന്നത്. 2019ലും ശക്തമായ ബിജെപി തരംഗം രാജ്യത്ത് ആഞ്ഞടിക്കുമെന്നും എന്‍ഡിഎയ്ക്കു ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നും മോദി നേരത്തേ അവകാശപ്പെട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്