ആപ്പ്ജില്ല

മരണത്തിന് ഉത്തരവാദി രണ്ടുപേർ; ബിജെപി എം‌എൽ‌എ ദേബേന്ദ്ര നാഥ് റോയിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

ഷർട്ടിന്റെ പോക്കറ്റിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ദേബേന്ദ്ര നാഥിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്.

Samayam Malayalam 14 Jul 2020, 11:06 am
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ബിജെപി എംഎൽഎ ദേബേന്ദ്ര നാഥ് റോയിയുടെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെത്തി. ഷർട്ടിന്റെ പോക്കറ്റിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ദേബേന്ദ്ര നാഥിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ എംഎൽഎയുടേത് ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരുന്നു. രണ്ട് ആളുകളുടെ പേരാണ് ആത്മഹത്യാകുറിപ്പിൽ കണ്ടെത്തിയിരിക്കുന്നത്.
Samayam Malayalam ദേബേന്ദ്ര നാഥ് റോയ്


Also Read: 14 വയസുള്ള പെണ്‍കുട്ടിയെ ക്ലാസ് റൂമില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി 14 വയസുള്ള പെണ്‍കുട്ടിയെ ക്ലാസ് റൂമില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിവടക്കൻ ദിൻജാപുർ ജില്ലയിലെ ഹെമ്താബാദ് മണ്ഡലത്തിലെ എം.എൽ.എയാണ് ദേബേന്ദ്ര നാഥ് റോയ്. കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കെട്ടിതൂക്കിയതാണെന്ന് ബിജെപി നേതൃത്വവും കുടുംബാംഗങ്ങളും ആരോപിച്ചിരുന്നു. ഞായറാഴ്ച രാത്രി ദേബേന്ദ്രനാഥിനെ അ‍ജ്ഞാതരായ രണ്ട് വ്യക്തികള്‍ എത്തി വീട്ടില്‍ നിന്ന് കൊണ്ട് പോയിരുന്നു. പിന്നീട് രാവിലെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എം.എൽ.എയെ കൊലപ്പെടുത്തിയതിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബി.ജെ.പി ആരോപിക്കുന്നു.

Also Read: 2,000 രൂപ നൽകാൻ വിസമ്മതിച്ചു; കാമുകിയുടെ മുഖത്ത് സാനിറ്റൈസർ തളിച്ച് തീകൊളുത്തി, യുവാവ് അറസ്റ്റിൽ

സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. മരണത്തിന് ഉത്തരവാദികൾ ആയ രണ്ട് പേരുടെ പേരുകള്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇവർ ആരൊക്കെയാണെന്ന് വ്യക്തമല്ല. മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.തൃണമൂൽ കോൺഗ്രസ് സത്യം മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നും എംഎല്‍എയുടെ മരണത്തില്‍ അവർക്ക് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2019ലാണ് ദേബേന്ദ്ര നാഥ് റോയ് ബി.ജെ.പിയിലെത്തിയത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം മത്സരിച്ചത് സിപിഎം അംഗമായിട്ടായിരുന്നു. അൻപതോളം സിപിഎം പ്രവർത്തകർ ആണ് ഇദ്ദേഹത്തോടൊപ്പം ബിജെപിയില്‍ എത്തിയിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്