ആപ്പ്ജില്ല

വിവാദ പ്രസംഗത്തിൽ കുടുംങ്ങി ബിജെപി എംഎൽഎ; മാപ്പുമായി രംഗത്ത്

മായാവതിക്ക് ആത്മാഭിമാനമില്ലെന്നും അവര്‍ നേരത്തെ അപമാനിക്കപ്പെട്ടിരുന്നു. ഇത് തുടരുകയാണ്. എന്നിട്ടും അധികാരത്തിനായി അന്തസ് കളയുകയാണ് എന്നായിരിന്നു പ്രസംഗത്തിലെ വിവാദ ഭാഗം.

Samayam Malayalam 20 Jan 2019, 9:02 pm

ഹൈലൈറ്റ്:

  • അധികാരത്തിന് വേണ്ടി മായാവതി അന്തസ് വില്‍ക്കുകാണെന്ന പരാമര്‍ശമാണ് വിവാദമായത്.
  • പ്രസംഗം ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചായിരുന്നില്ലെന്ന് സാധന സിങ്.
  • എംഎൽഎക്കെതിരെ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam BJP MLA
ലക്നൗ: ബിഎസ്‍പി നേതാവ് മായാവതിയെ അധിക്ഷേപിച്ച പ്രസംഗം വിവാദമായതോടെ മാപ്പപേക്ഷിച്ച് യുപിയിലെ ബിജെപി എംഎൽഎ സാധന സിങ്. അധികാരത്തിന് വേണ്ടി മായാവതി അന്തസ് വില്‍ക്കുകാണെന്ന പരാമര്‍ശമാണ് വിവാദമായത്.
മായാവതിക്ക് ആത്മാഭിമാനമില്ല. അവര്‍ നേരത്തെ അപമാനിക്കപ്പെട്ടിരുന്നു. ഇത് തുടരുകയാണ്. എന്നിട്ടും അധികാരത്തിനായി അന്തസ് കളയുകയാണ് എന്നായിരിന്നു പ്രസംഗത്തിലെ വിവാദ ഭാഗം. പ്രസംഗം ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചായിരുന്നില്ലെന്ന് സാധന സിങ് പറഞ്ഞു.

അതേസമയം എംഎൽഎക്കെതിരെ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സാധനാ സിങിനെതിരെ നിരവധി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്