ന്യൂഡല്‍ഹി: ബംഗാളില്‍ നടത്താനിരുന്ന രഥയാത്രക്ക് അനുമതി നിഷേധിച്ചിച്ച കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിജെപി. സംസ്ഥാനത്തെ മൂന്ന് ഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു രഥയാത്രകള്‍ നടത്താന്‍ ബിജെപി തീരുമാനിച്ചിരുന്നത്. കൊല്‍ക്കത്ത ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ച് രഥയാത്രക്ക് അനുമതി നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ ഡിവിഷന് ബെഞ്ചിനെ സമീപിച്ചതോടെയാണ് വീണ്ടും അനുമതി നിഷേധിച്ചത്. രഥയാത്ര സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
രഥയാത്ര സമാധാനപരമായിരിക്കുമെന്നും ഇത് സാമുദായിക സ്പര്‍ദ്ധയ്ക്ക് വഴിവെക്കില്ലെന്നും ബിജെപി കോടതിയെ ബോധിപ്പിച്ചിരുന്നു. രാഷ്ട്രീയപരിപാടികള്‍ നടത്തുന്നത് ഭരണഘടന അനുവദിച്ചിട്ടുള്ളതാണെന്നും ക്രമസമാധാനപ്രശ്നം ഉണ്ടാകാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും ബിജെപി വാദിച്ചിരുന്നു.