ആപ്പ്ജില്ല

ജുമാ മസ്ജിദ് ജുമാനാ ദേവി ക്ഷേത്രമായിരുന്നുവെന്ന് ബിജെപി എംപി

ബാബ്റി മസ്ജിദ് തകര്‍ത്തതിന്‍റെ 25-ാം വാര്‍ഷികവേളയിലാണ് വിവാദപ്രസ്താവന

TNN 7 Dec 2017, 12:02 pm
ന്യൂഡൽഹി: ബാബ്റി മസ്ജിദ് തകര്‍ത്തതിന്‍റെ 25-ാം വാര്‍ഷികത്തിൽ പരമ്പരാഗത മുസ്ലീം സ്മാരകങ്ങളുടെ മേൽ അവകാശം സ്ഥാപിക്കാൻ വീണ്ടും ബിജെപി ശ്രമം. ഡൽഹി ജുമാ മസ്ജിദ് യഥാര്‍ത്ഥത്തിൽ ജുമാനാ ദേവി ക്ഷേത്രമായിരുന്നുവെന്ന പരാമര്‍ശവുമായി ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വിനയ് കത്യാര്‍ രംഗത്തെത്തി. ബജ്രംഗ്‍‍ദള്‍ മേധാവി കൂടിയാണ് വിനയ് കത്യാര്‍.
Samayam Malayalam bjp mp says its jumana devi temple not juma masjid
ജുമാ മസ്ജിദ് ജുമാനാ ദേവി ക്ഷേത്രമായിരുന്നുവെന്ന് ബിജെപി എംപി


മുഗല്‍ ഭരണ കാലത്ത് രാജ്യത്ത് ആറായിരത്തോളം ഹൈന്ദവ സ്മാരകങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്നും ഈ കൂട്ടത്തില്‍ പെട്ടതാണ് ഡല്‍ഹിയിലെ ജുമാ മസ്ജീദും എന്നായിരുന്നു വിനയ് കത്യാറിന്റെ വിവാദപ്രസ്താവന. താജ് മഹല്‍ തേജോ മഹാലയയുമാണെന്നും കത്യാര്‍ അഭിപ്രായപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്