ആപ്പ്ജില്ല

നെഹ്റുവിന്റെ ത്യാഗങ്ങൾ വിസ്‌മരിക്കാനാവില്ല: വരുൺ ഗാന്ധി

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ പുകഴ്‌ത്തി ബിജെപി എംപി വരുൺ ഗാന്ധി.

TNN 3 Sept 2016, 12:39 pm
ലക്‌നൗ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ പുകഴ്‌ത്തി ബിജെപി എംപി വരുൺ ഗാന്ധി. നെഹ്റു ആർഭാട ജീവിതം നയിച്ചയാളാണെന്നാണ് ആളുകൾ കരുതുന്നത്, എന്നാൽ ‌15 വർഷം ജയിൽവാസം അനുഭവിച്ച ശേഷമാണ് അദ്ദേഹം പ്രധാനമന്ത്രിയായതെന്ന് ആരും വിസ്‌മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നെഹ്റുവിന്റെ സംഭാവനകൾ താഴ്‌ത്തിക്കെട്ടാൻ ചില ബിജെപി നേതാക്കൾ ശ്രമിക്കുമ്പോഴാണ് വരുൺ ഗാന്ധി അദ്ദേഹത്തെ പുകഴ്‌ത്തി രംഗത്തെത്തിയിരിക്കുന്നത്.
Samayam Malayalam bjp mp varun gandhi praises nehru recalls his sacrifice for india
നെഹ്റുവിന്റെ ത്യാഗങ്ങൾ വിസ്‌മരിക്കാനാവില്ല: വരുൺ ഗാന്ധി


"ഇന്ന് ആരെങ്കിലും എന്നോട് 15 വർഷം ജയിലിൽ കിടക്കൂ നിങ്ങളെ പ്രധാനമന്ത്രിയാക്കാം എന്ന് ‌പറഞ്ഞാൽ ക്ഷമിക്കണം, എനിക്ക് ബുദ്ധിമുട്ടാണ് എന്നായിരിക്കും എന്റെ മറുപടി". വരുൺ ഗാന്ധി പറഞ്ഞു. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിനായി നെഹ്റു അദ്ദേഹത്തിന്റെ ജീവിതവും കുടുംബവും ത്യജിച്ച കാര്യം ഇന്നത്തെ യുവതലമുറ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ലക്‌നൗവിൽ നടന്ന യുവജന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്